Connect with us

Uncategorized

വിദ്യാർത്ഥികളുടെ മരണം; മാങ്കുളത്ത് ട്രക്കിങ് നിരോധനം ഏർപ്പെടുത്തി

മാങ്കുളത്ത് ട്രക്കിങ്ങിന് നിരോധനം ഏർപ്പെടുത്തി. വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന്​ സ്കൂൾ വിദ്യാർഥികൾ ​മുങ്ങിമരിച്ച പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ട്രക്കിങ്​ പരിപാടികളും നിരോധിച്ചതായി ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നാണ്​ തീരുമാനമെടുത്തത്​.

മൂന്ന്​ കുട്ടികൾ കയത്തിൽ മുങ്ങി മരിച്ചതടക്കം നിരവധി അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടി. ദുരന്തം നടന്ന വല്യപാറക്കുട്ടി ഭാഗത്തേത്ത് വാഹനങ്ങൾ എത്താതിരിക്കാൻ വനം വകുപ്പ്​ അധികൃതർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വലിയ കിടങ്ങ്​ തീർത്തു​. അടിമാലി ഫോറസ്റ്റ്​​ റേഞ്ചിൽ മച്ചിപ്ലാവ് സ്റ്റേഷന്​ കീഴിൽ വരുന്ന പ്രദേശമാണ് ഇവിടം.

അതിനിടെ സ്കൂൾ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തിൽ ​കൊണ്ടുവന്ന മൂന്ന്​ വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജ് അറിയിച്ചു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്

സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മുട്ടോളം വെള്ളത്തിൽ പുഴയിലൂടെ നടക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മുപ്പത് വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version