Connect with us

കേരളം

ആലപ്പുഴയിൽ മത്സ്യബന്ധന വല തീയിട്ട് നശിപ്പിച്ചു; പത്ത് ലക്ഷത്തിന്റെ നഷ്ടം

മത്സ്യബന്ധന വല തീവച്ചു നശിപ്പിക്കാന്‍ ശ്രമം. ആലപ്പുഴയിലാണ് സംഭവം. വലിയഴീക്കല്‍ തൃക്കുന്നപ്പുഴ തീരദേശ റോഡിന്റെ അരികില്‍ സൂക്ഷിച്ചിരുന്ന ശ്രീബുദ്ധന്‍ വള്ളത്തിന്റെ വലയാണ് കത്തി നശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തൃക്കുന്നപ്പുഴ പതിയാങ്കര 71ാം നമ്പര്‍ ധീവരസഭ കരയോഗത്തിന്റെ എതിര്‍വശത്തായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി ബൈക്കില്‍ മടങ്ങിയ നല്ലാണിക്കല്‍ സ്വദേശികളായ യുവാക്കളാണ് വലയ്ക്ക് തീപിടിക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കായംകുളത്തു നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീയണച്ചത്. വലയില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായാണ് സംശയം. പതിയാങ്കര തറയില്‍ ശശിധരന്‍, കരിമ്പില്‍ താമരാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന മത്സ്യതൊഴിലാളികള്‍ ചേര്‍ന്നു രൂപീകരിച്ചതാണ് വള്ളം.

തൃക്കുന്നപ്പുഴ സി ഐ എംഎം മഞ്ജുദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ തീവെച്ച് നശിപ്പിക്കുന്ന സംഭവം ആദ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version