Connect with us

കേരളം

രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി സൂപ്രണ്ട് സന്തോഷിനെതിരെയും നടപടി സ്വീകരിക്കും. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പി ജി ഡോക്ടര്‍ അനന്തകൃഷ്ണനെയാണ് സസ്‌പെന്റ് ചെയ്തത്. രോഗിയുടെ ബന്ധുക്കളോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പി ജി ഡോക്ടര്‍ ആയ അനന്തകൃഷ്ണനെതിരെ പ്രിന്‍സിപ്പാള്‍ നടപടി സ്വീകരിച്ചിരുന്നു. മെഡിക്കല്‍ കോളജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോവിഡിനെ നേരിടാന്‍ ഡോക്ടര്‍മാര്‍ അഹോരാത്രം കഷ്ടപ്പെട്ട് കൊണ്ടിരിക്കെ അനന്തകൃഷ്ണന്റെ പെരുമാറ്റം നെഗറ്റീവ് ഇമേജ് ആണ് ആശുപത്രിക്ക് ഉണ്ടാക്കിയതെന്ന് വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ അനന്തകൃഷ്ണന്‍ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിന്‍സിപ്പാള്‍ സാറ വര്‍ഗ്ഗീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സംഭവത്തില്‍ കര്‍ശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version