Connect with us

കേരളം

വിസ്മയ കേസിൽ കിരൺകുമാറിനെ പുറത്താക്കിയത് ചട്ടമനുസരിച്ച് ; വിസ്മയ കേസിലെ നടപടിയിൽ വിശദീകരണവുമായി ഗതാഗത മന്ത്രി

Published

on

pjimage 49 jpg 710x400xt

എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നും പുറത്താക്കിയതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിസ്മയക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട അച്ഛനും സഹോദരനും ഗതാഗതമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ വിസ്മയയുടെ നിലമേലിലിലെ വീട്ടിലെത്തിയ മന്ത്രിയെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.

45 ദിവസം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് കിരണിനെ സർവീസിൽ നിന്ന് പുറത്താക്കിയതെന്ന് മന്ത്രി അറിയിച്ചു. നടപടിക്കെതിരെ സുപ്രീംകോടതി വരെ പോകാനുള്ള അവകാശം കിരൺ കുമാറിനുണ്ട്. കിരൺ കുമാർ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ല.

നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെയും സർക്കാരിന്‍റെ നടപടിയിലൂടെ നീതി കിട്ടിയെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം46 mins ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം53 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം24 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version