Connect with us

കേരളം

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി പിൻമാറുന്നു; പാർട്ടിയിൽ നിന്നുളള മാനസിക പീഡനം

Published

on

20

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന കേരളത്തില്‍ നിന്നും ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് പിൻമാറുന്നു. പാർട്ടിയിൽ നിന്നുളള മാനസിക പീഡനത്തെ തുടർന്നാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അനന്യ പിൻമാറുന്നത്.

ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടിയാണ് മലപ്പുറം വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ അനന്യ തീരുമാനിച്ചത്. എന്നാൽ പാർട്ടിയിൽ നിന്നും വലിയ രീതിയിൽ മാനസിക പീഡനമുണ്ടെന്നും ആരും ഡിഎസ്ജെപിക്ക് വേണ്ടി വോട്ട് ചെയ്യരുതെന്നും അവർ വ്യക്തമാക്കി.

മലപ്പുറമായതിനാല്‍ പര്‍ദ്ദ ഇട്ടു നടക്കണമെന്ന് നിര്‍ബന്ധിക്കുകയാണ്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപെടുത്തുന്നുണ്ടെന്നും അനന്യ പറയുന്നത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ടു പാര്‍ട്ടിയാണ്. വേങ്ങര മണ്ഡലം പാര്‍ട്ടി  തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പര്‍ദ്ദയിട്ട് നടക്കാന്‍ തന്നെ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു.

Also read: നിയമസഭയിലേക്ക് മത്സരിക്കാന്‍ ചരിത്രമായി അനന്യ; ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡർ

കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെന്ന ബഹുമതി അനന്യക്ക് ലഭിച്ചിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വ പിൻമാറ്റത്തോടെ അത് നഷ്ടമാകും.

വേങ്ങര മണ്ഡലത്തില്‍ ഇത്തവണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അനന്യ കുമാരി അലക്‌സ് എന്ന ഇരുപത്തിയെട്ടുകാരി പത്രിക സമര്‍പ്പിച്ചപ്പോള്‍ അതു ചരിത്രമായിരുന്നു. കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു അനന്യ. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി, ഇടതു സ്ഥാനാര്‍ഥി പി. ജിജി തുടങ്ങിയവര്‍ മത്സരിക്കുന്ന മണ്ഡലത്തിലാണ്  അനന്യയും മത്സരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version