Connect with us

Uncategorized

ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച് പണം തട്ടിയ കേസ്; മുഖ്യപ്രതി പിടിയില്‍

Published

on

Untitled 62 4

ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന്‍ കൃഷ്ണയാണ് അറസ്റ്റിലായത്. ആക്രമണത്തിനിരയായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

എറണാകുളം വൈറ്റില സ്വദേശികളായ സാന്ദ്ര, അനുപമ, അനിരുധ്യ, ആവണി എന്നിവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന്‍ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം നോര്‍ത്ത് എസ് ഐഅനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

രാത്രി കലൂരില്‍ വണ്ടി കാത്ത് നിന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. സ്ഥിരമായി ഇവര്‍ ആക്രമിക്കാറുണ്ടെന്ന് യുവതികള്‍ പറയുന്നു. സംഭവത്തില്‍ എറണാകുളം കസബ പൊലീസ് സ്റ്റേഷനില്‍ യുവതികള്‍ പരാതി നല്‍കിയിരുന്നു.

കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പരാതിക്കാരിയായ ആവണി സ്റ്റേഷന് മുന്നിലുള്ള മരത്തിന് മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ഒടുവില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. രണ്ടാഴ്ച മുന്‍പ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version