Connect with us

കേരളം

പുതുക്കാട്‌ – ഇരിങ്ങാലക്കുട സെക്‌ഷനിൽ ട്രെയിൻ നിയന്ത്രണം; കൂടുതൽ സർവീസ് നടത്താൻ കെഎസ്ആർടിസി

Published

on

പുതുക്കാട്‌ – ഇരിങ്ങാലക്കുട സെക്‌ഷനിൽ 18, 19 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ സോണൽ ഓഫീസുകളോട്‌ ക്രമീകരണം നടത്താൻ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ നിർദേശിച്ചു.

18ന്‌ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ റദ്ദാക്കിയതും മംഗളൂരു സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു – തിരുവനന്തപുരം സെൻട്രൽ  പ്രതിദിന എക്‌സ്‌പ്രസ്‌ ഏഴുമണിക്കൂറും  വൈകി ഓടുന്ന സാഹചര്യത്തിൽ ഈ റൂട്ടിൽ കടുത്ത യാത്രാപ്രതിസന്ധിയുണ്ടാക്കുമെന്ന്‌ ആശങ്ക ഉയർന്നിരുന്നു.

എറണാകുളം ജങ്‌ഷൻ – ഷൊർണൂർ ജങ്‌ഷൻ മെമു, എറണാകുളം ജങ്‌ഷൻ–ഗുരുവായൂർ എക്‌സ്‌പ്രസ്‌ എന്നിവ ശനിയാഴ്‌ചയും ഞായറാഴ്‌ച തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌, ഷൊർണൂർ ജങ്‌ഷൻ– എറണാകുളം ജങ്‌ഷൻ മെമു എക്‌സ്‌പ്രസ്‌, ഗുരുവായൂർ– എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌, എറണാകുളം ജങ്‌ഷൻ – കോട്ടയം എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ, കോട്ടയം–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്‌.

ശനിയാഴ്‌ച മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌ ഷൊർണൂർ ജങ്‌ഷൻ വരെ മാത്രമായിരിക്കും. ഈ ട്രെയിൻ ഞായറാഴ്‌ച ഷൊർണൂരിൽ നിന്നാണ്‌ മംഗളൂരു സെൻട്രലിലേക്ക്‌ പുറപ്പെടുക. നിരവധി ദീർഘ, ഹ്രസ്വദൂര ട്രെയിനുകൾ ഭാഗികമായാണ്‌ ഈ ദിവസങ്ങളിൽ സർവീസ്‌ നടത്തുന്നത്‌. ഇത്‌ വൻ യാത്രാപ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ്‌ സൂചന. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version