Connect with us

കേരളം

കൂറ്റൻ യന്ത്രങ്ങളുമായി ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി, പൂർത്തിയാക്കിയത് മൂന്നര മണിക്കൂർകൊണ്ട്; ​ഗതാ​ഗത നിയന്ത്രണം നീക്കി

Published

on

കൂറ്റൻ യന്ത്രഭാ​ഗങ്ങൾ വഹിച്ചുകൊണ്ടുള്ള ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. മൂന്നര മണിക്കൂർകൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. നെസ്ലെ കമ്പനിക്കായുള്ള കൂറ്റൻ യന്ത്രങ്ങളാണ് ട്രെയിലറുകളിൽ ഉണ്ടായിരുന്നത്. ട്രെയിലറുകൾ വിജയകരമായി ചുരം കയറിയോടെ താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ​ഗതാ​ഗത നിയന്ത്രണം നീക്കി.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്ലറുകൾ വെള്ളിയാഴ്ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു.

താമരശ്ശേരി ഡി.വൈ.എസ്.പി, ടി.കെ.അഷ്റഫിൻ്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയർ ആൻറ് റെസ്ക്യു ഫോഴ്സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെ.എസ്. ഇ ബി. അധികൃതരും ചുരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ക്രെയിൻ സർവ്വീസും സജ്ജീകരിച്ചു
നെസ്ലെ കമ്പനിക്കു പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടിരുന്നത്.

ചുരം കയറിയാൽ ചുരത്തിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിൽ തടഞ്ഞിട്ട ട്രെയ്ലറുകൾ മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് വിവിധ സംവിധാനങ്ങൾ ഏർപെടുത്തി ചുരം കയറാൻ അനുവദിച്ചത്. ട്രെയ്ലറുകൾ കയറുന്നതിൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ച രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം2 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം3 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version