Connect with us

കേരളം

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം; ദേശീയപാതയിൽ ഇന്നുമുതൽ ​ഗതാ​ഗതനിയന്ത്രണം, വഴിതിരിച്ചുവിടുന്നത് ഇങ്ങനെ

Himachal Pradesh Himachal Pradesh cloudburst 2023 11 02T084837.933

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം.ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ എറണാകുളം ജില്ലയിലെ കുണ്ടന്നൂർ വരെ ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹെവി ചരക്ക് വാഹനങ്ങളും വഴി തിരിച്ചുവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നവംബർ 2 വ്യാഴം മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ദേശീയപാതയിൽ എറണാകുളം ജില്ലയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനും വഴി തിരിച്ചു വിടുന്നതിനുമാണ് തീരുമാനം. ദേശീയ പാത വികസനം നാടിന്റെ വികസനത്തിന് ആവശ്യമായതിനാൽ വ്യാപാരി വ്യവസായികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ, പൊതുഗതാഗത മേഖലാ വാഹന ഉടമകളും ജീവനക്കാരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.

എല്ലാ ഹെവി വാഹനങ്ങളും ചുവടെ ക്രമീകരിച്ചതു പോലെ യാത്ര ചെയ്യണം:

പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വരുന്ന കാർഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി 4.5 മീറ്ററിനു മുകളിൽ ഉയരമുളള എല്ലാ ചരക്കു വാഹനങ്ങളും അങ്കമാലി എംസി റോഡ് വഴി തിരിഞ്ഞു പോകണം.

വളരെ വലിപ്പമുളള കാർഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി, വലിയ ക്ലോസ്ഡ് ട്രെയ്ലറുകൾ നിർബന്ധമായും അങ്കമാലിയിൽ നിന്നും എംസി റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്കും, അവിടെ നിന്നും തിരിച്ചുള്ളവയും ഇതേവഴി ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം. അരൂർ വഴിയുള്ള ഇത്തരം വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കർശനമായും നിരോധിച്ചു.

എറണാകുളം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിലേക്ക് പോകുന്ന 4.5 മീറ്ററിനു മുകളിൽ ഉയരമുളള ചരക്ക് വാഹനങ്ങൾ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂച്ചാക്കൽ, തൈക്കാട്ടുശ്ശേരി വഴി തുറവൂർ എത്തി ദേശീയപാതയിൽ യാത്ര തുടരാം. 4.5 മീറ്ററിനു താഴെ ഉയരമുളളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങൾക്ക് അരൂർ-തുറവൂർ ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഇടങ്ങളിൽ ഇരുവശങ്ങളിലായി ഗതാഗത തടസം വരുത്താത്ത രീതിയിൽ കടന്നു പോകാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും വരുന്ന 4.5 മീറ്റർ വരെ ഉയരമുള്ള കണ്ടെയ്നർ ലോറികളും മറ്റു വലിയ ചരക്കു വാഹനങ്ങളും ആലപ്പുഴ ജില്ലയിൽ തുറവൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി ബി.ഒ.ടി പാലം, വില്ലിംഗ്ടൺ ഐലന്റ്, അലക്സാണ്ടർ പറമ്പിത്തറ പാലം, യു.പി.പാലം വഴി കുണ്ടന്നൂർ ജംഗ്ഷൻ വന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാത 66 ൽ യാത്ര തുടരാം.

വഴി തിരിച്ചു വിടുന്ന റോഡുകളിൽ കൂടി ഇരു ദിശകളിലും കൂടി കടന്നുപോകുന്ന ചരക്കു വാഹനങ്ങൾ റോഡ് നശീകരണം വരുത്താതിരിക്കുവാൻ അമിതഭാരം ഒഴിവാക്കണം. ഇത് പരിശോധിച്ച് നടപടിയെടുക്കുവാൻ മോട്ടോർ വാഹനവകുപ്പ് പോലീസ് എന്നിവരെ ചുമതലപ്പെടുത്തി.

ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന എല്ലാ റോഡുകളിലേയും കൈയ്യേറ്റങ്ങൾ പൂർണ്ണമായി ഒഴിവാക്കി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി നൽകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും ആയിരിക്കും.

വഴി തിരിച്ചുവിടുന്ന റോഡുകളിൽ കൂടി ഇരുദിശകളിലും കൂടി കടന്നുപോക വാഹനങ്ങൾ റോഡ് നശീകരണം വരുത്താതിരിക്കുവാൻ അമിതഭാരം പരിശോധിച്ച് നടപടിയെടുക്കുവാൻ മോട്ടോർ വാഹനവകുപ്പ്, പോലീസിനെ ചുമതലപ്പെടുത്തി.

കരാർ കമ്പനിയായ അശോക ബിൽഡ് കോൺ ലിമിറ്റഡ് ഗതാഗതം തിരിച്ചു വിടുന്നത് സംബന്ധമായ കൃത്യമായ അറിയിപ്പു ബോർഡുകൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസ് മുതൽ തെക്കോട്ടുളള എല്ലാ സ്ഥലങ്ങളിലും, എറണാകുളം ജില്ലയിൽ വഴി തിരിച്ചു വിടുന്ന ഇട റോഡുകളിലും സ്ഥാപിക്കുന്നതിനും ആവശ്യമായ ഫീൽഡുമാർഷൽ മാരെ നിയമിക്കുന്നതിനും റിഫ്ളക്ടർ സിഗ്നൽ ലൈറ്റുകളും, മറ്റ് സൂചന ബോർഡുകളും വ്യക്തമായി കാണുംവിധം സ്ഥാപിക്കണം.

ഗതാഗതം തിരിച്ചു വിടുന്നതിനും അങ്കമാലി മുതൽ ബന്ധപ്പെട്ട കരാർ കമ്പനി ജീവനക്കാരെ ചുമതലപ്പെടുത്തേണ്ടതും, പോലീസ് മേധാവികൾ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. അമിതമായി ഉയരമോ വീതിയോ ഇല്ലാത്തതും, ലൈറ്റ്, മീഡിയം വാഹനങ്ങൾ ഇരു ദിശകളിലും ദേശീയപാതയിൽ യാത്ര ചെയ്യാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 hour ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version