Connect with us

കേരളം

കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ ഭാ​ഗമായി കൊച്ചിയിൽ ഇന്നും നാളെയും കടുത്ത ​ഗതാ​ഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വെള്ളായാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് അറിയിച്ചു. ആലുവ മുതൽ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്ഷൻ, വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി ജങ്ഷൻ, ബിഒടി ഈസ്റ്റ്, ഐലൻഡ് താജ് ഹോട്ടൽ വരെയും വെണ്ടുരുത്തി പാലം, കഠാരിബാ​ഗ്, തേവര ജങ്ഷൻ, രവിപുരം എന്നിവിടങ്ങളിലായിരിക്കും ​ഗതാ​ഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും.

വ്യാഴാഴ്ച കണ്ടെയ്നർ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടം മുതൽ ബാനർജി റോഡ്, ബിഒടി ഈ സ്റ്റ് വരെയും ഉച്ചയ്ക്ക് ഒരു മണിവരെ കർശനമായി ​ഗതാ​ഗതം നിയന്ത്രിക്കും. ഈ സമയം ഈ വഴിവരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും. ന​ഗരത്തിൽ നിന്ന് കൊച്ചിയ്ക്ക് പോകേണ്ട ചെറു വാഹനങ്ങൾ വൈപ്പിൽ ജങ്കാർ സർവീസ് പ്രയോ​ജനപ്പെടുത്തണം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങളുള്ള സമയത്ത് വാഹനങ്ങൾ റോഡിൽ ഇറക്കാതെ ശ്രദ്ധിക്കണമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയക്ക് 2 മണിമുതൽ 8 മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണമുണ്ട്. 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല.

അങ്കമാലി പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർ മഞ്ഞപ്ര കോടനാട് വഴി പോകണം. രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും. നാളെ പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം12 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം15 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം15 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം16 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം17 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version