Connect with us

കേരളം

പണിമുടക്ക് അനാവശ്യം; തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണ്ണമായും കരകയറാന്‍ വ്യാപാരികള്‍ക്ക് സാധിച്ചിട്ടില്ല. നിലവില്‍ കൊറോണ ഭീഷണി മാറി വരുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന് ശ്രമിക്കുമ്ബോള്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മാത്രം പരിഗണിച്ചുള്ള പണിമുടക്ക് അനാവശ്യമാണ്.

തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പണിമുടക്കില്‍ പങ്കെടുക്കാന്‍ പല തരത്തിലുള്ള ഭീഷണികള്‍ വ്യാപാരികള്‍ നേരിടുന്നുണ്ട്. വ്യാപാരികളുടെ ഒരാവശ്യങ്ങളും പരിഗണിച്ചുള്ള പണിമുടക്കല്ല നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പണിമുടക്ക് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്ക് ദിവസം കടകള്‍ പ്രവര്‍ത്തിക്കാന്‍ പോലീസ് സഹായം ആവശ്യപെട്ടതായും വ്യാപാരികള്‍ വ്യക്തമാക്കി. 28 ന് രാവിലെ 6 മണി മുതല്‍ 30 ന് രാവിലെ 6 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കാന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version