Connect with us

കേരളം

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്: മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

Published

on

binoy kodiyeri 4

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കാനുള്ള ഒരുക്കത്തിലാണ് മുംബൈ പോലിസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് ആണെന്നും യുവതി ആരോപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയിയുടെ ഹര്‍ജി 2021 ജൂണിക്കേ് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു.

ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ട് രഹസ്യ രേഖയായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫലം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ബിനോയിക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കി എന്നുള്ള പ്രചാരണം യുവതി നിഷേധിച്ചിട്ടുണ്ട്.

പോലിസ് കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു ശേഷം ഡി.എന്‍.എ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് യുവതിയുടെ നീക്കം. ദുബായില്‍ വെച്ചാണ് ബിനോയിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്ന് യുവതി പരാതിയില്‍ പറയുന്നു.

അവിടെ ബാര്‍ നര്‍ത്തകിയായിരുന്ന യുവതിയുമായി ബിനോയി അടുപ്പത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയാവുകയും ചെയ്തു. തുടര്‍ന്ന് 2009ല്‍ നാട്ടിലേക്ക് മടങ്ങി. ആദ്യമൊക്കെ ബിനോയ് ചിലവ് വഹിച്ചിരുന്നുവെന്നും പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version