Connect with us

കേരളം

ഇന്ന് ചെറിയ പെരുന്നാള്‍; മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക്

Published

on

492bb6fdcaaab5a790f21a8cbeb1dd911e74f0b9a82d08123b00606a79967e46

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച്‌ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം ലോക്ഡൗണില്‍ കുരുങ്ങുന്നത്. റംസാനിലെ നാലു വെള്ളിയാഴ്ചയും നിയന്ത്രണങ്ങളോടെ പള്ളിയില്‍പോകുവാനായെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീടുകളിലാണ്. പുത്തനുടുപ്പുകളും കുടുംബ സമാഗമങ്ങളുമില്ലെങ്കിലും ആഘോഷത്തിന് കുറവില്ല.

എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നും ആരോഗ്യ ജാഗ്രത കൈവിടരുതെന്നും പെരുന്നാള്‍ സന്ദേശത്തില്‍ വിവിധ ഖാദിമാര്‍ ഓര്‍മപ്പെടുത്തി. പരസ്പര സ്നേഹവും സൗഹാര്‍ദവുമാണ് ഈദിന്റെ സന്ദേശമെന്നും അത് കാത്തുസൂക്ഷിക്കണമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.

മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും സന്ദേശമാണ് ഈദുല്‍ഫിതര്‍ എന്നും നോമ്പുകാലത്തുണ്ടായിരുന്ന കരുതല്‍ ആഘോഷങ്ങളിലും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് നാടുകളിലും പെരുന്നാള്‍ ഒരുമിച്ചെത്തിയെന്ന സന്തോഷവും മലയാളികള്‍ക്കുണ്ട്. ആശംസകളും സുഖാന്വേഷണങ്ങളും കൂട്ടായ്മകളും ഓണ്‍ലൈനായും സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയും സജീവമായിക്കഴിഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version