Connect with us

കേരളം

ടോസിലിസുമാബ് ചികിത്സ; കൊവിഡ് ബാധിച്ച് അതീവ ​ഗുരുതരാവസ്ഥയിലായിരുന്ന 83 കാരിക്ക് രോ​ഗമുക്തി

Published

on

IMG 20200613 082538 344 1

കൊവിഡ് രോഗബാധിതയായി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശിയായ 83കാരി 14 ദിവസം നീണ്ട ചികിത്സയെ തുടര്‍ന്ന്  കൊവിഡില്‍ നിന്ന് മുക്തി നേടി. തുടര്‍ ചികിത്സയ്ക്കായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്ന രോഗിയ്ക്ക് ജീവന്‍രക്ഷാ ഔഷധമായി ടോസിലിസുമാബ് നല്‍കിയതാണ് കൊവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മെയ് 28ന് മുംബൈയില്‍ നിന്ന് ട്രെയിനിലെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററിലാക്കി. നിലവിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കൊപ്പം കൊവിഡ് കൂടി സ്ഥിരീകരിച്ചത് ചികിത്സ ഏറെ സങ്കീര്‍ണമാക്കി. തുടര്‍ന്നാണ് ഐഎല്‍ 6 ആന്‍റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുത്തത്. ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയില്‍ കൊവിഡ് ഭേദമായത് സുപ്രധാന നാഴികക്കല്ലാണെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി രണ്ടു തവണ കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവര്‍ വൈറസ് ബാധയില്‍ നിന്ന് മോചിതയായതായി സ്ഥിരീകരിച്ചത്.

ഇവര്‍ക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ മകളും ഭര്‍ത്താവും കൊവിഡ് ബാധിതരായി മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു. മകളുടെ ഭര്‍ത്താവിന്‍റെ നില ഗുരുതരമായിരുന്നെങ്കിലും കൊവിഡ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്ക് എച്ച്ഐവി മരുന്നുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു. മകള്‍ പോസിറ്റീവായി തുടരുകയാണ്.

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ എച്ച്ഐവി മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയെ തുടര്‍ന്ന് രക്ഷ പ്രാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടോസിലിസുമാബ് ചികിത്സയിലൂടെ മെഡിക്കല്‍ കോളജ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയി, വൈസ് പ്രിന്‍സിപ്പലും കൊവിഡ് നോഡല്‍ ഓഫീസറുമായ ഡോ. എ. ഫത്താഹുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി. വാഴയില്‍, ആര്‍.എം.ഒ ഡോ. ഗണേശ് മോഹന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ.ജോ ജോസഫ്, ഡോ. പ്രൊഫ. റെനി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. കൊവിഡ് ചികിത്സാരംഗത്ത് അഭിമാനകരമായ മുന്നേറ്റം കൈവരിച്ചിരിക്കുന്ന മെഡിക്കല്‍ കോളേജിനെയും ഡോക്ടര്‍മാരെയും ജില്ലാ കളക്ടര്‍ എസ്. സുഹാസ് അഭിനന്ദിച്ചു.


 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version