Connect with us

കേരളം

കൊല്ലത്ത് ലക്ഷങ്ങൾ വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Published

on

Screenshot 2023 09 25 180105

കൊല്ലത്ത് ലക്ഷങ്ങൾ വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം എക്സൈസ്
എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലായിരുന്നു നിരോധിത ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എക്സൈസ് റേഞ്ച് പരിധിയിൽ റെയ്ഡ് നടത്തിയത്.

കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്ത് ശോഭിത എന്ന വാടക വിട്ടിലായിരുന്നു പത്ത് ലക്ഷം രൂപയോളം വരുന്ന പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. കിളികൊല്ലൂർ മുറിയിൽ 42-കാരനായ ഷാജഹാൻ വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു നാൽപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നത്. പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ ഹോൾസെയിൽ വിൽപ്പനയ്ക്കായാണ് പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നത്. ഇരവിപുരം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രഘു കെ.ജി, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജൂലിയൻ ക്രൂസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്നേഹ സാബു, ഡ്രൈവർ സുഭാഷ് എന്നിവർ ഉണ്ടായിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version