Connect with us

കേരളം

‘നിസാരക്കാരനല്ല, ആ ടിക് ടിക് ശബ്ദം ശ്രദ്ധിക്കണം, നാല് മുതല്‍ ഒന്‍പത് വരെ, ഹാന്‍ഡ് ബ്രേക്കിനെ കുറിച്ച് എംവിഡി

Screenshot 2024 03 30 193835

കൃത്യമായ രീതിയില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാത്തതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഹാന്‍ഡ് ബ്രേക്ക് നിസാരക്കാരനല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് എംവിഡിയുടെ അറിയിപ്പ്. അടുത്തിടെ ‘സ്വന്തം വാഹനം ദേഹത്ത് കയറിയ ഒരാള്‍ മരിച്ച സംഭവം’ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവിഡി ഹാന്‍ഡ് ബ്രേക്കിന്റെ ഉപയോഗം എങ്ങനെയാണെന്ന് പറയുന്നത്.

എംവിഡിയുടെ കുറിപ്പ്: പാര്‍ക്കിംഗ് ബ്രേക്ക് / ഹാന്‍ഡ് ബ്രേക്ക് നിസാരക്കാരനല്ല..’സ്വന്തം വാഹനം ദേഹത്ത് കയറിയ ആള്‍ക്ക് ദാരുണാന്ത്യം’ എന്ന തലക്കെട്ടോടെയുള്ള പത്രവാര്‍ത്ത വളരെ മാനസിക വിഷമത്തോടെയാണ് വായിച്ചത്. കുഴിയില്‍ വീണ വാഹനം കരക്ക് കയറ്റിയ ശേഷം, കേടുപാട് ഉണ്ടോ എന്നറിയാന്‍ കാറിന്റെ അടിവശം പരിശോധിക്കുന്നതിനിടയില്‍, പിന്നോട്ട് നിരങ്ങി ദേഹത്ത് മുന്‍ ചക്രം കയറി ആള്‍ മരണപ്പെടുകയായിരുന്നു. ഒരു വാഹനം നിറുത്തി ഡ്രൈവര്‍ പുറത്തിറങ്ങുമ്പോള്‍ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ട് നീങ്ങി (പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളില്‍) അപകടം ഉണ്ടാകാതെ തടയുന്നത് ഹാന്‍ഡ് ബ്രേക്ക് അഥവാ പാര്‍ക്കിംഗ് ബ്രേക്കാണ്.

പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ പിന്‍ചക്രത്തിലെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് ലളിതമായി പറയാം. പാര്‍ക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിര്‍ത്തുന്നത്. ചിലര്‍ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവര്‍ മുകളിലേക്ക് ഉയര്‍ത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്പോള്‍ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കുക.

ലിവര്‍ മുകളിലേക്ക് വലിക്കുമ്പോള്‍ ‘ടിക് ടിക്’ ശബ്ദം കേള്‍ക്കുന്നത് ഒന്നു ശ്രദ്ധിക്കുമല്ലോ. റാച്ചറ്റിന്റെ ടീത്തില്‍ ലോക്ക് ആകുന്ന ശബ്ദമാണിത്. സാധാരണയായി 4 മുതല്‍ 9 വരെ ‘ടിക്’ ശബ്ദമാണ് വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. ലിവര്‍ വിലക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ തവണ ‘ടിക്’ശബ്ദം കേട്ടാല്‍ ഹാന്‍ഡ് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം… വാഹനം നിര്‍ത്തി പുറത്തിറങ്ങും മുന്‍പ്  ഗിയറില്‍ ഇടാനും മറക്കരുത്. വാഹനം ന്യൂട്രല്‍ പൊസിക്ഷനില്‍ ആണെങ്കില്‍ പോലും ‘പാര്‍ക്കിംഗ് ബ്രേക്ക് ‘ ശരിയായി പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ സുരക്ഷ ഉറപ്പുവരുത്താം. ഇപ്പോള്‍ മനസ്സിലായില്ലേ, ‘പാര്‍ക്കിംഗ് ബ്രേക്ക് ‘ നിസാരക്കാരനല്ലെന്ന്. ചെറിയ അശ്രദ്ധ കൊണ്ട് അപകടം വിളിച്ച് വരുത്താതിരിക്കൂ…ശുഭയാത്ര.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം15 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം23 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം23 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം23 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version