Connect with us

കേരളം

കുറുക്കൻ മൂലയെ വിറപ്പിച്ച കടുവ കാട്ടിലേക്ക് കയറിയതായി സംശയം; ഉടന്‍ പിടികൂടാനാകുമെന്ന് വനപാലകര്‍

Published

on

ദിവസങ്ങളായി കുറുക്കന്‍മൂലയിലും പരിസരത്തും വിഹരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കാട്ടിലേക്ക് കയറിയതായാണ് സംശയം. വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായിരുന്ന കടുവയെ ഞായര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല.

കടുവയുടെ നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞിട്ടുണ്ടെന്നും കാട്ടിലേക്ക് കയറിയതായി സംശയിക്കുന്നുവെന്നും ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു.
ഞായറാഴ്ച വനത്തില്‍ ആടിനെ കെട്ടിയിട്ട് ഏറുമാടത്തിലൂടെ നിരീക്ഷണം നടത്തിയിരുന്നു. കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചു.

ബേഗൂര്‍ റെയ്ഞ്ചിലെ ഓലിയോട് വനമേഖലയില്‍ത്തന്നെയാണ് കടുവയുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായര്‍ പുലര്‍ച്ചെ ആറോടെ കാവേരിപ്പൊയില്‍ കോണ വയല്‍കോളനി പരിസരത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫിലേക്ക് കയറിയ കടുവ ഓലിയോട് വനത്തിലേക്ക് തിരിച്ചെത്തിയതായും കാല്‍പ്പാടുകള്‍ നോക്കി മനസ്സിലാക്കിയിട്ടുണ്ട്.

എന്നാല്‍ ഞായര്‍ പുലര്‍ച്ചെ മുതല്‍ ഓലിയോട് വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് ആറോടെ തിരച്ചില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച തിരച്ചില്‍ വീണ്ടും തുടരും.നാല് ദിവസമായി ഇര തേടാത്തതിനാല്‍ ക്ഷീണിതനായിരിക്കുമെന്നാണ് വനപാലകര്‍ കരുതുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version