Connect with us

കേരളം

മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടിവെച്ച് പിടികൂടാന്‍ സന്നാഹവുമായി വനംവകുപ്പ്

Published

on

കല്ലിയോട് മുസ്ലീംപള്ളിക്ക് സമീപം കടുവയിറങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് എത്തി സ്ഥലത്ത് പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് മാനന്തവാടി പിലാക്കാവ് ജെസി എസ്റ്റേറ്റിലേക്ക് കടുവ പോകുന്നത് പ്രദേശവാസികളായ ഉമ്മറും കൂട്ടുകാരും കണ്ടതെന്ന് പറയുന്നു.

നായ്ക്കള്‍ നിര്‍ത്താതെ കുരച്ചത് കാരണം തങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നുവെന്ന് ഉമ്മര്‍ പറഞ്ഞു. തേയിലത്തോട്ടത്തില്‍ കടുവ അവശ നിലയിലാണെന്ന് വനംവകുപ്പ് എത്തി സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ദര്‍ശന്‍ ഘട്ടാണിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തയത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുള്ള ദ്രുതകര്‍മ്മസേനയും ഡോക്ടറുമടങ്ങുന്ന സംഘം നാല്മണിയോടെ പ്രദേശത്ത് എത്തിയിട്ടുണ്ട്.

കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒയും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. നാട്ടുകാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെസ്സി എസ്റ്റേറ്റിന്റെ പരിസരത്ത് ആളുകള്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വനപാലകര്‍ അറിയിച്ചു.

മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്‍, സിഐ കരീം, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കല്ലിയോട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം14 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version