Connect with us

കേരളം

ഓണാഘോഷത്തിനിടെ അക്രമസാധ്യത; കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് അടക്കം മൂന്ന് പേര്‍ പിടിയില്‍

Published

on

ഓണാഘോഷത്തിനിടെ അക്രമത്തിനെത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്ന് കൊടും കുറ്റവാളികളെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്‍റോ ബാബു (31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിമ്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഓണത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്. ആഘോഷങ്ങളുടെ മറവിൽ കുറ്റകൃത്യങ്ങൾക്ക് തയ്യാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികൾ പിടിയിലായി.

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 6 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൈവശംവെച്ച് വിൽപ്പന നടത്താൻ ശ്രമിച്ചതിനും, മറ്റ് ഇതര മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 10 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ, ഓണാഘോഷത്തിന് അക്രമമുണ്ടാക്കാൻ സാധ്യതയുള്ള 13 പേരെ അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് 128 പേരാണ് പൊലീസ് പിടിയിലായത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.

അതിനിടെ, തിരുവനന്തപുരം വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവും പിടികൂടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version