Connect with us

Uncategorized

കൊവിഡ് 19: കുവൈത്തില്‍ മൂന്ന് മരണം കൂടി, ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 575

Published

on

test 2.1.549978 1

കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 3 പേര്‍ കൂടി മരണമടഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 306 ആയി.

575 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,533 ആയി. ഇവരില്‍ 317 പേര്‍ സ്വദേശികളാണ്. ഇന്ന് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം രാജ്യം അടിസ്ഥാനമാക്കി തരംതിരിച്ച്‌ പുറത്തുവിട്ടിട്ടില്ല. 9,993 ഇന്ത്യക്കാര്‍ക്കാണ് ഇന്നലെ വരെ രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്ബര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരുമാണ്.

ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 128, അഹമദി 144, ഹവല്ലി 96, കേപിറ്റല്‍ 68, ജഹറ 139.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കു പ്രകാരം ഫര്‍വ്വാനിയയില്‍ മഹബൂലയില്‍ നിന്ന് 21പേര്‍ക്കും ഖസറില്‍ നിന്ന് 29 പേര്‍ക്കും ജിലീബില്‍ നിന്ന് 27 പേര്‍ക്കും സ അദ് അബ്ദുല്ലയില്‍ നിന്ന് 26 പേര്‍ക്കും മഹബൂലയില്‍ നിന്ന് 21 പേര്‍ക്കും അബ്ദലിയില്‍ നിന്ന് 19 പേര്‍ക്കുമാണ് രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ന് 690 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 28,896 ആയി. ആകെ 8,331 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version