Connect with us

കേരളം

മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

Published

on

138

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. വേങ്ങര അരീകുളം സ്വദേശി കല്ലന്‍ ഇര്‍ഷാദ് (31) , കണ്ണമംഗലം കിളിനക്കോട് സ്വദേശി തച്ചരുപടിക്കല്‍ മുഹമ്മദ് ഉബൈസ് (29), മുന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി അബ്ദുസലാം (30) എന്നിവരാണ് അറസ്റ്റിലായത്. വേങ്ങര പറമ്പില്‍പ്പടിയില്‍ അമ്മഞ്ചേരി കാവിന് സമീപം വെച്ചാണ് ആഡംബരകാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നായ 33 ഗ്രാം മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിയാണ് പിടിച്ചെടുത്തത്. ഡിജെ പാര്‍ട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് പിടികൂടിയത്.

ജില്ലയിലേക്ക് ചില കൊറിയര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കുമരുന്നുകള്‍ ബെംഗലൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊറിയര്‍ സ്ഥാപനങ്ങളിലേ പാര്‍സലുകള്‍ കേന്ദ്രീകരിച്ചും അതിന്റെ വിലാസക്കാരെ കുറിച്ചും നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്നിന്റെ ജില്ലയിലെ ഏജന്റുമാര്‍ ഇടനിലക്കാര്‍ എന്നിവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പിടിയിലായവര്‍ മുന്‍പ് മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ഏജന്റുമാര്‍ മുഖേന ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിച്ചതായി വ്യക്തമായിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version