Connect with us

കേരളം

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണി സന്ദേശം

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി ഫോണ്‍ വിളി എത്തിയത്.

പൊലീസ് മര്‍ദ്ദനത്തില്‍ നടപടി ഇല്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറയുന്നത്. കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

ഇതുമായി ബന്ധപ്പെട്ട് ഒരാളെ കായംകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചതായാണ് സൂചന.

മൂന്നു ദിവസം മുൻപ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാൾ. ഭീഷണി സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version