Connect with us

കേരളം

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ കോളേജിൽ ഇന്റർവ്യൂവിന് എത്തിയത് ആയിരങ്ങൾ

WhatsApp Image 2021 06 10 at 12.12.40 PM 1

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില നൽകി ആരോ​ഗ്യവകുപ്പിൽ ഇന്റർവ്യൂ.തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടക്കുന്നത്.

ആശുപത്രി ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖത്തിനായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി എത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. യാതൊരു ക്രമീകരണവുമില്ലാതെയാണ് അഭിമുഖം നടത്തിയതെന്നും ഇവര്‍ പറയുന്നു.

രാവിലെ ആറരമുതല്‍ തന്നെ ആശുപത്രി വളപ്പ് ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അഭിമുഖത്തിനാളുകള്‍ കൂട്ടത്തോടെ എത്തിയത് വാര്‍ത്തയായതിനെ തുടര്‍ന്ന് പൊലീസ് എത്തി ഉദ്യോഗാര്‍ത്ഥികളെ ഒഴിപ്പിക്കുകയായിരുന്നു.

അഭിമുഖത്തിനായി എത്തിയ ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റ വാങ്ങി അധികൃതര്‍ക്ക് നല്‍കിയതായും ഇന്റര്‍വ്യൂ പിന്നീട് നടത്തുമെന്നും പൊലീസ് അറിയിച്ചു. പത്രങ്ങളിലെ പരസ്യം കണ്ടുകൊണ്ടാണ് ഇത്രയധികം ആളുകള്‍ അഭിമുഖത്തിനായി എത്തിയതെന്നും പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം21 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം23 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version