Connect with us

കേരളം

തിരുവനന്തപുരത്ത് അച്ഛനെയും മകനെയും മരുമകന്‍ കുത്തിക്കൊന്നു

Published

on

crime scene tape myb 7e35

പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. മുടവന്‍മുകളില്‍ താമസിക്കുന്ന സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ എട്ടുമണിയോടെ സംഭവം. വാടകയ്ക്ക് താമസിക്കുകയാണ് സുനില്‍. ഓട്ടോറിക്ഷ ഓടിച്ചാണ് സുനില്‍ കുടുംബം പോറ്റുന്നത്. മരുമകനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സുനിലിന്റെ മകളും മരുമകന്‍ അരുണും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലായിരുന്നു. ബന്ധം വഷളായതിനെ തുടര്‍ന്ന് സുനിലിന്റെ മകള്‍ അരുണിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ വൈകീട്ട് സുനിലിന്റെ വീട്ടില്‍ വന്ന് മകളെ തിരികെ തന്റെ കൂടെ വിടണമെന്ന് അരുണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ അരുണുമായുള്ള ബന്ധത്തിന് മകള്‍ക്ക് താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും മകളും ഉറപ്പിച്ച് പറഞ്ഞു.

ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. സുനിലിന്റെ കഴുത്തിലാണ് കുത്തേറ്റത്. അഖിലിന്റെ നെഞ്ചിലും. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version