Connect with us

കേരളം

പ്രതിയുടെ മരണം കൊലപാതകം; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

Published

on

ചാക്കയില്‍ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം. മൂന്നംഗ സംഘം വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച് കൊന്നതാണെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ചാക്ക ബൈപ്പാസിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സുമേഷിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുമേഷ് തത്ക്ഷണം മരിച്ചതായി വഞ്ചിയൂര്‍ പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. കാരാളി അനൂപ് വധക്കേസിലെ പ്രതിയാണ് സുമേഷ്.

തുടക്കത്തില്‍ വാഹനാപകടമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് വ്യക്തമായത്.

ചാക്ക ബൈപ്പാസിലെ ബാറില്‍ നിന്ന് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ബാറില്‍ വച്ച് മറ്റൊരു സംഘവുമായി സുമേഷ് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് കാറില്‍ കാത്തുനിന്ന സംഘം ചാക്ക ബൈപ്പാസില്‍ വച്ച് സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബാറില്‍ വച്ചുണ്ടായ കയ്യാങ്കളിയാണ് പ്രകോപനത്തിന് കാരണം. കാട്ടാക്കട സ്വദേശികളായ പ്രതികളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version