Connect with us

കേരളം

തിരുവനന്തപുരത്ത് മെട്രോ റെയില്‍ വരുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രാനുമതി ലഭിച്ചേക്കും

കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം നഗരത്തിലെ മെട്രോ റെയില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍. മോണോ റെയില്‍, ലൈറ്റ് മെട്രോ എന്നിങ്ങനെ തലസ്ഥാന നഗരത്തിന് യോജിച്ച പദ്ധതിയേതെന്ന പഠനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. കൊച്ചി മെട്രോക്ക് സമാനമായി മീഡിയം മെട്രോ തന്നെയാകും തിരുവനന്തപുരത്തിനും യോജിക്കുകയെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. പദ്ധതി സംബന്ധിച്ച ഡിപിആര്‍ ഈ മാസം തന്നെ സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതും.

ലൈറ്റ് മെട്രോയല്ല മീഡിയം മെട്രോ തന്നെയാണ് അതിവേഗം വളരുന്ന തിരുവനന്തപുരം നഗരത്തിന് യോജിക്കുകയെന്ന് കോംപ്രഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍ (സി.എം.പി) വിലയിരുത്തുന്നു. രണ്ട് ഇടനാഴികളിലായി മെട്രോ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിന്ന് പള്ളിച്ചല്‍ വഴി നേമത്തേക്കാണ് ഒരു റീച്ച്. 27.4 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുക. കഴക്കൂട്ടത്ത് നിന്ന് ഈഞ്ചക്കല്‍ വഴി കരമന കിള്ളിപ്പാലത്തേക്കാണ് രണ്ടാമത്തെ റീച്ച്. 14.7 കിലോമീറ്ററാണ് ഈ റീച്ചില്‍ ഉള്‍പ്പെടുക. ലുലുമാളിനും വിമാനത്താവളത്തിനും മുന്നിലൂടെയായിരിക്കും രണ്ടാമത്തെ റീച്ച്.ഡിപിആര്‍ കണ്‍സല്‍ട്ടന്റായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പ്രവര്‍ത്തിക്കുന്നത്. ഡിപിആറിനുള്ള അവസാന അലൈന്‍മെന്റിന്റെ ഡ്രാഫ്റ്റ് ഡിഎംആര്‍സി സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

നിര്‍ദിഷ്ട മെട്രോയുടെ ഈഞ്ചക്കല്‍ മുതല്‍ കിള്ളിപ്പാലം റീച്ചില്‍ ഭൂഗര്‍ഭ മെട്രോപാതയും ഉള്‍പ്പെടുന്നു. പള്ളിപ്പുറത്ത് അറ്റകുറ്റപ്പണിക്ക് വേണ്ടി യാര്‍ഡ് നിശ്ചയിച്ച പദ്ധതിയില്‍ 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്.മെട്രോ സ്‌റ്റേഷനുകള്‍ക്കും വളവുകളുള്ള പ്രദേശങ്ങള്‍ക്കുമായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് ഡിഎംആര്‍സി വിലയിരുത്തലുകള്‍ പുരോഗമിക്കുകയാണ്.നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇതിന് ആവശ്യമായ പഠനം നടത്തുന്നത്. മീഡിയം മെട്രോക്ക് യോജിക്കുന്ന തരത്തില്‍ കൊടും വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. പദ്ധതിയുടെ അന്തിമ ഡിപിആര്‍ ഈ മാസം തന്നെ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം4 hours ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം5 hours ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം6 hours ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

കേരളം7 hours ago

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങിയതിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും

കേരളം19 hours ago

സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിങ് നിരോധനം

കേരളം20 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ KSEB ചെയര്‍മാന്‍

കേരളം1 day ago

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

കേരളം2 days ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം2 days ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version