Connect with us

കേരളം

കോര്‍പ്പറേഷൻ കത്ത് വിവാദം; കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയേക്കും

Published

on

തിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്‌തേക്കും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും.

ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയര്‍ മൊഴി നല്‍കിയത്.മേയറുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.

ലെറ്റര്‍ ഹെഡും ഉപയോഗിച്ചിരിക്കുന്ന സീലും തന്റെ ഓഫീസിലേത് തന്നെയാണ് എന്ന് അന്വേഷണ സംഘത്തിനോട് ആര്യ പറഞ്ഞതായാണ് സൂചന. ഉപയോഗിച്ച ലെറ്റര്‍ ഹെഡുകള്‍ കോര്‍പ്പറേഷന്റെ പല വിഭാഗങ്ങളിലുമുണ്ട്. അതെടത്ത് ലെറ്റര്‍ ഹെഡും സീലും മാത്രം നിലനിര്‍ത്തി മറ്റു ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ആര്യ മൊഴി നല്‍കിയത് എന്നാണ് സൂചന.

കോര്‍പ്പറേഷനില്‍ താത്ക്കാലിക നിയമനങ്ങള്‍ക്ക് പട്ടിക ചോദിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ നല്‍കിയത് എന്ന തരത്തിലാണ് കത്ത് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ, സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം18 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version