Connect with us

ആരോഗ്യം

കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

Screenshot 2024 03 14 200701

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. യുവാക്കളിലെ കോളൻ ക്യാൻസർ വർധിച്ചുവരുന്നതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളും കോളൻ ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.

മലം പോകുന്നതിലെ മാറ്റങ്ങള്‍ ആണ് കോളൻ ക്യാൻസറിന്‍റെ പ്രധാന ലക്ഷണം. മലത്തില്‍ രക്തം കാണുക,  മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌,  മലബന്ധം, വയറിളക്കം, വയര്‍ വേദന, ഗ്യാസ്‌, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ക്ഷീണം, വിശപ്പിലായ്മ, ഛര്‍ദ്ദി,  ഭാരം കുറയുക തുടങ്ങിയവയൊക്കെ വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്.

കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കുടലില്‍ നല്ല ബാക്ടീരിയകള്‍ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്… 

പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. കൂടാതെ വിറ്റാമിനുകളും ധാതുക്കളും മറ്റും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

രണ്ട്… 

പഴങ്ങളാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്… 

പച്ചക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളി, ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവയിലും ഫൈബര്‍ ഉള്‍പ്പെടുന്നു.

നാല്… 

നട്സും സീഡുകളിലും ഫൈബര്‍ ഉണ്ട്. അതിനാല്‍ ഇവയും  ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്… 

ഫ്ലക്സ് സീഡുകളും ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version