Connect with us

ആരോഗ്യം

ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ; അറിയാമോ അപകടം !!!

Published

on

WhatsApp Image 2021 07 18 at 9.06.38 PM

ഭക്ഷണ പദാർത്ഥങ്ങൾ കേട് കൂടാതിരിക്കാനായി നാം പൊതുവെ അവ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാകും നമ്മൾ വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ . ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ലാത്ത ചില ആഹാരസാധനങ്ങള്‍ നോക്കാം.

ബ്രെഡ് അധിക ദിവസം കേടുകൂടാതെ ഇരിക്കാനാണ് പലരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ബ്രഡ് ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കപ്പെടേണ്ട ഒരു ഭക്ഷണ പദാര്‍ത്ഥമല്ല. മൂന്നോ നാലോ ദിവസത്തിനകം ബ്രഡ് കഴിച്ചു തീര്‍ക്കണം. ബ്രഡിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ കണ്ടെയ്നറിലോ സ്വാഭാവിക താപനിലയിലോ സൂക്ഷിക്കുന്നതാവും നല്ലത്.

ആരോഗ്യത്തിന് വളരെ നല്ലതാണ് പിസ്ത, ബദാം, കശുവണ്ടി പോലുള്ളവ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചി വ്യത്യാസമുണ്ടാക്കുകയും മറ്റ് ഭക്ഷണ സാധങ്ങളുടെ ഗന്ധം ഇവയിലേക്ക് പടരുന്നതിനും ഇടയാക്കും. നല്ല വായു സഞ്ചാരമുള്ള ഈര്‍പ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കേണ്ട ഒന്നാണ് സവാള. ഇരുട്ടുള്ള സ്ഥലത്ത് വച്ചാല്‍ സവാള മുളയ്ക്കാന്‍ സാധ്യതയുണ്ട്. പകുതി സവാള മതി എങ്കില്‍ ബാക്കിയുള്ളതിനെ വായുകടക്കാത്ത കണ്ടെയ്നറില്‍ അടച്ച്‌ ഫ്രീസ് ചെയ്ത് സൂക്ഷിക്കാം.

സാധാരണ താപനിലയില്‍ കേടാവില്ലാത്തതിനാല്‍ വായു സഞ്ചാരമുള്ള ഈര്‍പ്പമില്ലാത്ത എവിടെയും വെളുത്തുള്ളി സൂക്ഷിക്കാം. അവോക്കാഡോ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അവയുടെ മൃദുലത നഷ്ടമാവുകയും പഴുക്കാന്‍ തമാസിക്കുകയും ചെയ്യും. എന്നാല്‍, പകുതി മുറിച്ച അവോക്കാഡോ വായു കടക്കാത്ത പാത്രത്തിലടച്ച്‌ ഫ്രിഡ്ജില്‍ വയ്ക്കാം. പച്ചക്കറി വാങ്ങിയാല്‍ ഫ്രിഡ്ജില്‍ ആദ്യം സ്ഥാനം പിടിക്കുന്ന ഒന്നാണ് തക്കാളി. എന്നാല്‍, ഫ്രിഡ്ജില്‍ വച്ചാല്‍ തക്കാളിയുടെ സ്വാഭാവിക രുചി നഷ്ടമാകും. കേടാകാതെ ദീര്‍ഘകാലം ഇരിക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് തേന്‍. ഇത് ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് പകരം നന്നായി അടച്ച്‌ കബോര്‍ഡില്‍ തന്നെ സൂക്ഷിക്കാം.

ഏതു വസ്തുക്കളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴവ് സംഭവിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയവും വേണ്ട. പൗള്‍ട്രി പോര്‍ക്ക്‌, ഇളം മാംസം എന്നിവയുൾപ്പെടുന്ന ഗ്രൗണ്ട് മീറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നത്‌ ഏറിയാല്‍ രണ്ടു ദിവസമാണ്. ഫ്രോസന്‍ ചെയ്താണ് സൂക്ഷിക്കുന്നതെങ്കില്‍ നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

പോര്‍ക്ക്‌, റെഡ് മീറ്റ്‌ എന്നിവ ഫ്രിഡ്ജില്‍ അഞ്ചു ദിവസം വരെ സൂക്ഷിക്കാം. നാലു മുതല്‍ പന്ത്രണ്ടു മാസം വരെ അവ ഫ്രീസ് ചെയ്തും സൂക്ഷിച്ചാല്‍ പ്രശ്നം ഉണ്ടാവില്ല. ഇനി പാകം ചെയ്ത ശേഷം സൂക്ഷിക്കാന്‍ ആണെങ്കില്‍ നാല് ദിവസം വരെ കേടാകില്ല. റോ പൗള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. അതും 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ മാത്രമാകണം സൂക്ഷിക്കാന്‍. എന്നാല്‍ സീറോ ഡിഗ്രിയില്‍ ഇവ ഒരു വർഷം വരെ ഫ്രീസ് ചെയ്തു സൂക്ഷിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version