Connect with us

കേരളം

രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല; ബുധനാഴ്ച മുതൽ സർവീസ് മുടങ്ങും

Published

on

train

നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല. കൊച്ചുവേളി റെയില്‍വേസ്റ്റഷന്‍ യാര്‍ഡിന്റെ പ്രവൃത്തി നടക്കുന്നതിനാലാണിത്.

നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്സ് ഡിസംബര്‍ ആറാം തിയതി കായംകുളം വരെ സര്‍വീസ് നടത്തും. ഡിസംബര്‍ ഏഴാം തിയതി മുതൽ 12 വരെ പൂര്‍ണമായും സർവീസ് ഉണ്ടാകില്ല.

പ്ലാറ്റ്​ഫോം നിർമാണവും ​ട്രാക്ക്​ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 12 വരെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. കൊല്ലം-കന്യാകുമാരി മെമു എക്സ്​പ്രസ്, കന്യാകുമാരി-കൊല്ലം മെമു എക്സ്​പ്രസ്​, കൊച്ചുവേളി-നാഗർകോവിൽ എക്സ്​പ്രസ്​, നാഗർകോവിൽ-കൊച്ചുവേളി എക്​സ്​പ്രസ്, കൊച്ചുവേളി-ലോകമാന്യതിക്​ ഗരീബ്​ രഥ്​ എക്​സ്​പ്രസ്, ലോകമാന്യതിലക്​ – കൊച്ചുവേളി ഗരീബ്​ രഥ്​ എക്​സ്​പ്രസ്, കൊച്ചുവേളി-എസ്​എംവിടി ബംഗളൂരു ഹംസഫർ എക്​സ്​പ്രസ്, എസ്​എംവിടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്​സ്​പ്രസ്, കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്​സ്​പ്രസ്, മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്​സ്​പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി, ഗുരുവായൂർ -തിരുവനന്തപുരം ഇന്‍റർസിറ്റി, കൊല്ലം-തിരുവനന്തപുരം എക്സ്​പ്രസ്​, നാഗർകോവിൽ-കൊല്ലം എക്സ്​പ്രസ്, കൊല്ലം-നാഗർകോവിൽ എക്സ്​പ്രസ്, പുനലൂർ-നാഗർകോവിൽ എക്സ്​പ്രസ്, കന്യാകുമാരി-പുനലൂർ എക്സ്​​പ്രസ്​, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്​ തുടങ്ങിയ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version