Connect with us

Uncategorized

മണിപ്പൂരിൽ നിന്നും ഒടുവിലായി പുറത്തു വന്ന വിഡിയോ അങ്ങേയറ്റം ഞെട്ടിപ്പിക്കുത് ; എ എ റഹീം

a a rahim

ണിപ്പൂരിൽ നിന്നും ഒടുവിലായി പുറത്തു വന്ന വിഡിയോ അങ്ങേയറ്റം ഞെട്ടിപ്പിക്കുത്, ഹൃദയം തകർന്നുപോകുന്ന കാഴ്ചയെന്ന് എ എ റഹീം എം പി. പൂർണ്ണ നഗ്നരാക്കപ്പെട്ട രണ്ട്‌ വനിതകളെ പരസ്യമായി തെരുവിൽ നടത്തിക്കുന്നു.ആയുധധാരികളായ ആൾകൂട്ടം അവരുടെ ചുറ്റിലും പിന്തുടരുന്നു.

വാക്കുകൾക്കപ്പുറം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നുപോകുന്ന ഭീകരമായ കാഴ്ച. മണിപ്പൂരിലെ വംശീയ ഏറ്റുമുട്ടൽ തുടരുന്നു.മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും എ എ റഹീം കുറിച്ചു.

പ്രധാനമന്ത്രി കുറ്റകരമായ നിശബ്ദത അവസാനിപ്പിക്കണം.മണിപ്പൂരിലെ ജനങ്ങളെ,അവിടുത്തെ സഹോദരിമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

മണിപ്പൂരിൽ നിന്നും ഒടുവിലായി പുറത്തു വന്ന വീഡിയോ അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്.പൂർണ്ണ നഗ്നരാക്കപ്പെട്ട രണ്ട്‌ വനിതകളെ പരസ്യമായി തെരുവിൽ നടത്തിക്കുന്നു.ആയുധധാരികളായ ആൾകൂട്ടം അവരുടെ ചുറ്റിലും പിന്തുടരുന്നു.ഇക്കഴിഞ്ഞ ദിവസം സംഭവിച്ച ദൃശ്യങ്ങളാണിത് എന്നാണ് പുറത്തുവരുന്ന വിവരം.
വാക്കുകൾക്കപ്പുറം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നുപോകുന്ന ഭീകരമായ കാഴ്ച്ച!!.
മണിപ്പൂരിലെ വംശീയ ഏറ്റുമുട്ടൽ തുടരുന്നു..മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.പ്രധാനമന്ത്രി കുറ്റകരമായ നിശബ്ദത അവസാനിപ്പിക്കണം.മണിപ്പൂരിലെ ജനങ്ങളെ,അവിടുത്തെ സഹോദരിമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കൂ….

അതേസമയം മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

കുകി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version