Connect with us

കേരളം

പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി: ആദ്യം മൊഴി മാറ്റിയത് ഭീഷണിയെ തുടര്‍ന്ന്

Published

on

169514 patnaweb 1

കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. ഇയാള്‍ ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു.

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

ബന്ധുവായ പത്താം ക്ലാസുകാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു കുടുംബം പൊലീസില്‍ നല്‍കിയ പരാതി.2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

എന്നാല്‍, മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യം പൊലീസിന് സംശയമുയര്‍ത്തി. തുടര്‍ന്ന് വനിതാ പൊലീസുകാരും കൗണ്‍സിലിംഗ് വിദഗ്ധരും ചേര്‍ന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്.

വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് സത്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പ്രതി നിലവില്‍ വിദേശത്താണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version