Connect with us

കേരളം

ടാറിങ് അടർന്നത് ‘കേക്ക് കഷ്ണങ്ങൾ പോലെ’! നടപടിയുമായി മന്ത്രി റിയാസ്, 2 പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Screenshot 2024 02 07 190923

തിരുവനന്തപുരത്ത് വെമ്പായം- ചീരാണിക്കര റോഡ് നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഓവർ സിയർ മുഹമ്മദ് രാജി, അസി.എന്‍ജിനീയര്‍ അമൽരാജ് എന്നിവരെയാണ് മന്ത്രിമുഹമ്മദ് റിയാസ് സസ്പെൻഡ് ചെയ്തു. മറ്റൊരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍  സജിത്തിനെ ജില്ല വിട്ട് സ്ഥലംമാറ്റും. കരാറുകാരാനായ സുമേഷ് മോഹൻെറ ലൈസൻസും റദ്ദാക്കാൻ മന്ത്രി ഉത്തരവിട്ടു. പൊതുമരമാത്ത് വിജിലൻസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ടാർ ചെയ്ത് റോഡ് ദിവസങ്ങള്‍ക്കകം പൊട്ടിപൊളിഞ്ഞിരുന്നു.

നാട്ടുകാർ ഈ ചിത്രങ്ങള്‍ മന്ത്രിക്ക് അയച്ചു നൽകിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മണ്ണും ചെളിയും ഒന്നും നീക്കാതെയും നിലം ഉറപ്പിക്കാതെയുമാണ് ടാര്‍ ചെയ്തതെന്നാണ് തെളിവായി വീഡിയോ സഹിതം പുറത്തുവിട്ട് നാട്ടുകാര്‍ ആരോപിച്ചത്. റോഡിലെ ടാറിങ് പല ക്ഷണങ്ങളായി അടര്‍ന്ന് പോകുന്നതിന്‍റെ വീഡിയോ ആണ് നാട്ടുകാര്‍ പകര്‍ത്തിയത്. അടിയിലെ മണ്ണ് നീങ്ങി ടാറിങ് തകരുന്ന സ്ഥിതിയാണുണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം13 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version