Connect with us

Uncategorized

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി

Published

on

MMM

ഡല്‍ഹി :കൊറോണ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കള്‍ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31-ാം തീയതി വരെയായിരുന്നു.ആറുമാസം വരെ വായ്പാ തിരിച്ചടവ് കാലാവധി മുന്നോട്ട് നീട്ടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തിരിച്ചടവ് കാലത്തെ പലിശയും പിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കി.കൂട്ടുപലിശയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികളില്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഉന്നത തലത്തില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറള്‍ തുഷാര്‍ മേത്ത പറഞ്ഞു ….

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം6 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version