Connect with us

കേരളം

സ്കൂളിനുനേരെ തുടര്‍ച്ചയായി സാമൂഹ്യ വിരുദ്ധരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

Published

on

Screenshot 2023 09 25 160507

കാക്കാഴം എസ് എന്‍ വി ടി ടി ഐ സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പുതുതായി നിർമാണം നടക്കുന്ന കെട്ടിടത്തിന്‍റെ നിരവധി ജനൽച്ചില്ലകളാണ് സാമൂഹ്യ വിരുദ്ധര്‍ തകർത്തത്. പ്രദേശത്ത് വൈകുന്നേരങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചു വരികയാണ്. ഇത് രണ്ടാം തവണയാണ് സ്കൂളിൽ ആക്രമണത്തിൽ ജനൽച്ചില്ലകൾ തകർക്കുന്നതെന്ന് പ്രഥമാധ്യാപിക ചാന്ദ്നി പറഞ്ഞു. ഏതാനും മാസം മുൻപ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ വെച്ച ടോയ്‌ലെറ്റിന്റെ ഫിറ്റിംഗ്സും മോഷണം പോയിരുന്നു.

അന്ന് പരാതി നൽകിയിട്ട് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ലെന്നും പ്രഥമാധ്യാപിക പറഞ്ഞു. സ്കൂളിന് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകണമെന്ന് പി ടി എ പ്രസിഡന്റ് സുബൈർ ആവശ്യപ്പെട്ടു. പരാതി നൽകിയതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസെത്തി അന്വേഷണം. പ്രതികളെ പിടികൂടാന്‍ വൈകിയാല്‍ ഇനിയും സ്കൂളിനുനേരെ ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സ്കൂള്‍ അധികൃതര്‍.

മാസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട അടൂരിലെ ഗവ. എല്‍.പി. സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. പ്രൊജക്ടർ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചു. അർദ്ധരാത്രിയിലാണ് അക്രമി സംഘം സ്കൂളിൽ കയറിയത്. രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. സ്കൂളിലെ പാചകപ്പുരയിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഭക്ഷണം പാകം ചെയ്യുകയും പാത്രങ്ങൾ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version