Connect with us

കേരളം

പുതിയ വാഹനം രജിസ്റ്റർ ചെയ്യാനായി ഇനി ഓഫിസിൽ കയറിയിറങ്ങേണ്ട; രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനിൽ

Published

on

301

പുതിയ വാഹനം രജിസ്റ്റർ ചെയ്യാനായി ഇനി ഓഫിസിൽ കയറിയിറങ്ങേണ്ട. രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാനുള്ള സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് സമയമുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ അന്തിമ വിജ്ഞാപനമാകും.

അന്തിമവിജ്‍ഞാപനം വരുന്നതോടെ പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങൾ അടക്കം ഒഴിവാക്കും. വാഹന കൈമാറ്റം നടത്തിയാൽ ഉടമസ്ഥാവകാശ കൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും.

പഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ ആർടി ഓഫിസിൽ തിരിച്ചേൽപിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റമുണ്ടാകും. വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി എന്നാകും വ്യവസ്ഥ. അതേസമയം ബോഡി നിർമിക്കേണ്ടി വരുന്ന ബസ്, ലോറി പോലുള്ള വാഹനങ്ങൾ ആർടി ഓഫിസിൽ നേരിട്ടെത്തിക്കണം.

വാഹന രജിസ്ട്രേഷൻ ഓൺലൈനാക്കുന്ന നടപടി കേരളം നേരത്തെ സ്വാ​ഗതം ചെയ്തതാണ്. ഓൺലൈനായി ലൈസൻസ് അപേക്ഷ ഉൾപ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങൾ സംസ്ഥാനം നേരത്തെ നടപ്പാക്കിയിരുന്നു. വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്‍ഞാപനത്തിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version