Connect with us

കേരളം

‌‌കേരളത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40,000 വരെ ആകുമെന്ന് മുന്നറിയിപ്പ്

Published

on

WhatsApp Image 2021 07 14 at 8.01.30 PM

സംസ്ഥാനത്ത് സെപ്റ്റംബറിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടക്കുമെന്ന് ആരോ​ഗ്യ വി​​ദ​ഗ്ധരുടെ മുന്നറിയിപ്പ്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തും. ഇന്ന് നടത്താൻ തീരുമാനിച്ച അവലോകന യോ​ഗം ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

പതിനൊന്ന് ജില്ലകളിൽ കിടക്കകൾ അമ്പത് ശതമാനത്തിലേറെ നിറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. പെരുന്നാൾ തിരക്കിന്റെ ആഘാതം കുറയും മുമ്പെത്തിയ ഓണാഘോഷത്തിൽ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. നൂറുപേരെ പരിശോധിക്കുമ്പോൾ 17 പേരിലേറെ പേർക്ക് കോവിഡ് കണ്ടെത്തുന്നു.

മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതൽ. കോവിഡ് ഇതര രോഗങ്ങൾക്ക് ചികിൽസയിൽ കഴിയുന്ന ആയിരങ്ങൾക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന മലപ്പുറത്ത് സർക്കാർ മേഖലയിൽ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്.

പരിശോധനകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞെങ്കിലും ടിപിആർ 17 നടുത്ത് തുടരുകയാണ്. എല്ലാ ദിവസവും ശരാശരി 100 പേർ വീതം മരണത്തിനു കീഴടങ്ങുന്നു. സെപ്റ്റംബർ രണ്ടാം വാരത്തോടെ രോഗികളുടെ എണ്ണം 40000 വരെ ഉയർന്നേക്കാമെന്നാണ് നിഗമനം. പൊതുവിടങ്ങളിലും ചടങ്ങുകളിലും കോവിഡ് പ്രൊട്ടോക്കോൾ കർശനമാക്കും. ടിപിആർ ഉയർന്നു നിൽക്കുന്നയിടങ്ങളിൽ നിയന്ത്രണങ്ങൾ കൂട്ടാനും നിർദേശിക്കും.

ഓണത്തിരക്കിന്റെ പ്രതിഫലനം കണ്ടു തുടങ്ങാൻ ഇനിയും രണ്ടാഴ്ചയെങ്കിലുമെടുക്കും. അപ്പോഴേയ്ക്കും പുതിയ ക്ലസ്റ്ററുകൾ തടയാനായില്ലെങ്കിൽ കിടക്കകളും ഐസിയുകളും കിട്ടാതെ വരുന്ന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പരിശോധനകൾ കുറഞ്ഞതും വെല്ലുവിളിയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version