ആരോഗ്യം
ആശങ്ക…; സംസ്ഥാനത്ത് 10 ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതി രൂക്ഷമെന്ന് റിപ്പോർട്ട്. 10 ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങി. അടച്ചിടൽ അനിവാര്യമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്നാണ് മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രം. കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമെന്നാണ് വിദഗ്ധ പക്ഷം.
രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങി. മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോൾ 303733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് വ്യക്തം. നിലവിൽ ചികില്‍സയില്‍ ഉള്ള 345887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 28ന് മുകളിൽ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യം. മരണ നിരക്കും ഉയരും. അതുകൊണ്ട് പരമാവധി സമ്പർക്കം കുറയ്ക്കുകയാകണം ലക്ഷ്യമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാൻ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് ഇതര ചികില്‍സകൾ കുറച്ചും സ്വകാര്യ മേഖലയിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുത്തും ചികില്‍സയാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ ഞായർ വരെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം. ലോക്ഡൗൺ വേണോയെന്ന് 10ന് ശേഷം ആലോചിക്കും. 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്. മറ്റുള്ളവര്‍ക്ക് വർക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.