Connect with us

കേരളം

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചുവെന്ന സർക്കാർ വാദം പൊളിയുന്നു; വിദ്യാഭ്യാസവകുപ്പിന്റെ കണക്ക് പുറത്ത്

Published

on

129

പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ വർധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി അവതരിപ്പിക്കുന്ന വലിയ അഭിമാന നേട്ടം കൂടിയാണ് ഔദ്യോഗിക കണക്കുകളിൽ പൊളിയുന്നത്.

2015 -16 അധ്യയനവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 33.67 ലക്ഷം കുട്ടികളുണ്ടായിരുന്നത് 2019–20ൽ 33.27 ലക്ഷമായി കുറഞ്ഞുവെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളിൽ നിന്നു വ്യക്തമാകുന്നു. ചില ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിലെ വർധന മാത്രം എടുത്തു കുട്ടികൾ വർധിച്ചുവെന്നു പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം.

കഴിഞ്ഞ 5 വർഷത്തിനിടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആകെ 40694 കുട്ടികൾ കുറഞ്ഞു. അതേസമയം, സർക്കാർ സ്കൂളുകളുടെ മാത്രം കണക്കെടുത്താൽ കുട്ടികളുടെ എണ്ണം 11.54 ലക്ഷത്തിൽ നിന്ന് 11.68 ലക്ഷമായി ഉയർന്നു. എയ്ഡഡ് സ്കൂളുകളിൽ 22.13 ലക്ഷത്തിൽ നിന്ന് 21.58 ആയി കുറഞ്ഞു.

കോവിഡ് ആയതിനാൽ 2020–21 അധ്യയനവർഷത്തെ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികളുടെ മാത്രം എണ്ണമെടുത്താലും സർക്കാരിന്റെ അവകാശവാദം സാധൂകരിക്കുന്നതല്ല. 2015–16ൽ 2.53 ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. 2019–20ൽ അത് 2.68 ലക്ഷമായി. ആകെ വർധന ഏതാണ്ട് 13000.

ഓരോ അധ്യയന വർഷവും പുതുതായി എത്തിയ കുട്ടികളുടെ എണ്ണം മുൻ വർഷത്തെ എണ്ണവുമായി താരതമ്യം ചെയ്യുന്നതിനു പകരം ഓരോ ക്ലാസിലും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും അടുത്ത വർഷത്തെ ഉയർന്ന ക്ലാസിലെത്തിയ കുട്ടികളും തമ്മിലുള്ള വ്യത്യാസമാണ് വർധനയായി പ്രചരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം38 mins ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം2 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം2 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം24 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം7 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version