Connect with us

കേരളം

പ്രതിഷേധം: കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകരെത്തി തുറന്നുവിട്ടു; പത്തോളം പശുക്കളെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍

Published

on

185

മറയൂരിനു സമീപം തലയാറില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകരെത്തി സംഭവസ്ഥലത്തു തന്നെ തുറന്നു വിട്ടതില്‍ പ്രതിഷേധം. പത്തോളം പശുക്കളെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ പത്തോടുകൂടിയാണ് ആണ്‍പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. ഉടനെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നടപടിക്കെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. കന്നുകാലികളെ കൊന്നു തിന്ന പുലിയെ സംഭവസ്ഥലത്തു തന്നെ തുറന്നു വിട്ടതിലാണ് പ്രതിഷേധം. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് പ്രദേശത്തെ ഭൂരിഭാഗം പേരും. പേടിയോടെയാണ് തോട്ടത്തിൽ ഇവർ ജോലി ചെയ്യുന്നത്. തേയിലക്കാടുകളിൽ പതിയിരുന്നാണ്​ പുലിയും ആനയുമടക്കം വന്യമൃഗങ്ങൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത്.

മൂന്നാര്‍ റേഞ്ച് ഓഫിസര്‍ ഹരേന്ദ്രകുമാര്‍, ആർ.ആര്‍.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ രഞ്ജിത് കുമാര്‍, പെട്ടിമുടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലെ വനപാലക സംഘമെത്തിയാണ് കെണിയില്‍ കുടുങ്ങിയ പുലിയെ തുറന്നുവിട്ടത്. പ്രദേശത്തു നായാട്ടു സംഘങ്ങളും സജീവമാണ്. അടുത്തിടെയാണ് കുണ്ടള പുതുക്കടിയില്‍ കാട്ടുപോത്തിനെ കൊന്ന് മാംസം കടത്തിയ സംഭവം ഉണ്ടായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version