Connect with us

കേരളം

സംവരണത്തെ അട്ടിമറിക്കുന്ന ഒരു നിലപാടിനും സർക്കാർ കൂട്ടുനിൽക്കില്ല; വിദ്യക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണൻ

വ്യാജ രേഖ ചമയ്ക്കൽ കേസിൽ കെ വിദ്യക്കെതിരെ പട്ടികജാതി പട്ടിക വ​ർ​ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്താൽ അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ല. എസ് ഇ -എസ് ടി വിദ്യാർത്ഥികളുടെ ഒരു സംവരണത്തെയും അട്ടിമറിക്കുന്ന നിലപാടിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തവർ അതിൻറെ ശിക്ഷ അനുഭവിക്കേണ്ടി വരും. സംവരണ വ്യവസ്ഥ അട്ടിമറിച്ചു എന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ ഇന്നലെ കേസെടുത്തിരുന്നു. പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്‌കൃത സർവകലാശാല രജിസ്ട്രാർക്ക് കമ്മിഷൻ നിർദേശം നൽകി. സംസ്‌കൃത സർവകലാശാല സംവരണ തത്വങ്ങൾ അട്ടിമറിച്ചെന്ന് സൂചിപ്പിക്കുന്ന രേഖകളും അതിന്റെ മിനുട്ട്‌സും പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷന്റെ ഇടപെടൽ. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version