Connect with us

Uncategorized

ബലാത്സംഗത്തിന് ഉത്തരവാദി സര്‍ക്കാരല്ല; പെണ്‍മക്കളെ സംസ്‌കാരത്തോടെ വളര്‍ത്തണമെന്ന് ബി.ജെ.പി എം.എല്‍.എ

Published

on

bjp

 

ഉത്തര്‍പ്രദേശ്: ഹത്റാസ് സംഭവത്തില്‍ യുപി സര്‍ക്കാരിനും പൊലീസുമെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ബെയ്രിയ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ബലാത്സംഗത്തിന് ഉത്തരവാദി സര്‍ക്കാരല്ലെന്നും പെണ്‍കുട്ടികളെ സംസ്‌കാരത്തില്‍ വളര്‍ത്തണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേന്ദ്ര സിംഗ് ഇങ്ങനെ പറഞ്ഞത്. ബിജെപി എംഎല്‍എയുടെ പ്രസ്താവ വിവാദത്തിലായി. എംഎല്‍എ എന്നതിനൊപ്പം താനൊരു അധ്യാപകനാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ തടയാന്‍ സര്‍ക്കാരിനാകില്ല. സംസ്‌കാരം കാത്ത് സൂക്ഷിച്ചാല്‍ അതിന് സാധിക്കും. ആളുകള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുപോലെ കുട്ടികളില്‍ സംസ്‌കാരം വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. പെണ്‍മക്കളെ സംസ്‌കാരത്തില്‍ വളര്‍ത്തണം. സംസ്‌കാരവും സര്‍ക്കാരും ചേര്‍ന്നാല്‍ രാജ്യത്തെ മനോഹരമാക്കാമെന്നും രക്ഷപ്പെടാന്‍ മറ്റൊരു വഴിയുമില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version