Connect with us

കേരളം

പുതുക്കിയ യുജിസി ശമ്പളം അടുത്ത മാസം മുതൽ, 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം, കുടിശിക പിഎഫിൽ

Published

on

dc Cover gvjiubj4a702fo3s7dfh33fjt4 20161201023920.Medi

സർവകലാശാല, കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സർക്കാർ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതൽ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ട്. അന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കുടിശിക പിഎഫിൽ ലയിപ്പിക്കും. ഇത് 2140 കോടി രൂപ വരും.

ശമ്പള പരിഷ്കരണം സംബന്ധിച്ചു സർക്കാർ നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിലെ ചില വ്യവസ്ഥകളുടെ കാര്യത്തിൽ അക്കൗണ്ടന്റ് ജനറൽ വിശദീകരണം ചോദിച്ചിരുന്നു. അത്തരം കാര്യങ്ങളിൽ ഭേദഗതി വരുത്തിയാണു പുതിയ ഉത്തരവ്.

പിഎച്ച്ഡി എടുത്ത ശേഷം സർവീസിൽ കയറിയവർക്ക് 5 ഇൻക്രിമെന്റും സർവീസിൽ കയറിയ ശേഷം പിഎച്ച്ഡി എടുത്തവർക്ക് 3 ഇൻക്രിമെന്റും അനുവദിച്ചിരുന്നത് എടുത്തു കളഞ്ഞു. എന്നാൽ 2018 ജൂലൈ 17 വരെ ഈ ഇൻക്രിമെന്റിനു പ്രാബല്യം നൽകിയിട്ടുണ്ട്. അതിനു ശേഷം നൽകിയ ഇൻക്രിമെന്റ് തുക തൽക്കാലം തിരികെ പിടിക്കില്ല. ഇതു കുടിശിക തുകയിൽ നിന്ന് ഈടാക്കണമോയെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായം തേടും. 

യുജി,പിജി കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് യുജിസി ശമ്പള പരിഷ്കരണത്തിൽ വ്യത്യസ്ത ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത് ഒഴിവാക്കി. പ്രിൻസിപ്പൽമാർക്ക് സ്ഥലം മാറ്റം വരുമ്പോൾ ശമ്പളത്തിലും മാറ്റം വരും എന്നതിനാലാണിത്.

സംസ്ഥാനത്തെ എല്ലാ കോളജുകളെയും പിജി കോളജ് ആയി കണക്കാക്കി പ്രിൻസിപ്പൽമാർക്ക് അതിനനുസരിച്ചുള്ള ശമ്പളം നൽകും. ഇൻഡക്സ് ഓഫ് റാഷനലൈസേഷൻ എടുത്തു കളഞ്ഞു. ശമ്പള പരിഷ്കരണ ചെലവിന്റെ 50% കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കും. 2017 നവംബറിലാണു യുജിസി ശമ്പള പരിഷ്കരണം കേന്ദ്രം പ്രഖ്യാപിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version