Connect with us

കേരളം

വയനാട്ടിൽ വളർത്തു മൃ​ഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് ഉത്തരവ്

Published

on

വയനാട് ചീരാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ ഉത്തരവ്. പ്രദേശത്ത് കൂടുതൽ കുടുകൾ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമയി മുണ്ടക്കൊല്ലി, വല്ലത്തൂർ, കരിവള്ളി പ്രദേശങ്ങളിൽ കടുവ ഏഴ് പശുക്കളെയാണ് ആക്രമിച്ചു കൊന്നത്. കടുവ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ചീരാൽ വില്ലേജിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ മാർച്ച് നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7 പശുക്കളെയാണ് കടുവ കൊന്നത്. കടുവ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിരാൽ ഗ്രാമം. നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് മാർച്ചിൽ അണി നിരന്നത്. ചീരാൽ വില്ലേജ് പരിധിയിലാണ് ജനകീയ കൂട്ടായ്മ ഹർത്താൽ ആചരിച്ചത്.

വളർത്തു മൃഗങ്ങൾക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. മുണ്ടകൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിൻ്റെ പശുവിനെ കൊന്നു. രണ്ട് പശുക്കൾക്ക് പരിക്കേറ്റു. മേഖലയിൽ രണ്ടാഴ്ചയായി കടുവ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്ന് വളർത്തുമൃഗങ്ങളെയാണ് ഇതുവരെ കടുവ കൊന്നത്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ് നാട്ടുകാർക്ക് ഉറപ്പു നൽകി. നഷ്ടപരിഹാര തുക ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചു. വനയോരത്തെ കാട് വെട്ടി തെളിക്കാനും, രാത്രി വനം വകുപ്പിൻ്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനമായി.

ചീരാൽ വില്ലേജ് പരിധിയിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ നടത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മുണ്ടക്കൊല്ലി, പഴൂർ തുടങ്ങി പ്രദേശത്ത് നിന്ന് ഏഴ് പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്. വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം13 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം13 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version