Connect with us

കേരളം

നിയമ സഭയിൽ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

Kerala Assembly meeting

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷം ആക്രമണം കടുപ്പിക്കും. നയപ്രഖ്യാപന പ്രസംഗം വെറും ഒരു മിനിറ്റിലും 17 സെക്കന്‍ഡിലും ഒതുക്കിയ ഗവര്‍ണറുടെ നടപടി ഭരണ-പ്രതിപക്ഷ ബെഞ്ചുകളെ ഒരുപോലെ അമ്പരപ്പിച്ചിരുന്നു.

ഗവര്‍ണര്‍ക്കെതിരെ സിപിഎം കഴിഞ്ഞദിവസം ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് ചേരാതെ, നിലവിട്ട് പെരുമാറുന്നതായി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അതേസമയം ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ഒത്തുകളിയെന്നാകും പ്രതിപക്ഷം ആരോപിക്കുക.

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക മുതല്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. വിവാദ വിഷയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അടിയന്തര പ്രമേയങ്ങളായി പ്രതിപക്ഷം കൊണ്ടുവരും.

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക, എക്സാലോജികിനെതിരായ റിപ്പോര്‍ട്ടുകളില്‍ അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, കെഎസ്ആര്‍ടിസി പ്രശ്നം, സപ്ലൈകോയിലെ അനിശ്ചിതത്വം എന്നിവയെല്ലാം പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, നിയമസഭയുടെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version