Connect with us

കേരളം

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ല; മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം

Screenshot 2024 03 08 150308

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണാൻ സാധിക്കാത്ത വനംവകുപ്പിനോടുള്ള പ്രതിഷേധസൂചകമായിട്ടാണ് മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നത്. മോര്‍ച്ചറിക്ക് മുന്നിലാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.

ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ആക്രമണം നടത്തിയ ആന പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി തുടരുന്നുണ്ടെന്നും ഇതിനെ ഒതുക്കാനുള്ള നടപടികളാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നതെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നുവെന്ന വാര്‍ത്ത വരുന്നത്.

വിഷയത്തില്‍ പ്രതിഷേധക്കാരുമായി അനുനയത്തിലെത്താൻ എംഎല്‍എയും ആര്‍ഡിഒയും ചര്‍ച്ച നടത്തുകയാണിപ്പോള്‍.

നീലഗിരിയില്‍ രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ദേവര്‍ശാലയില്‍ മാദേവും മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നയാളുമാണ് മരിച്ചത്. രണ്ട് പേരെയും ആക്രമിച്ചത് രണ്ട് ആനകളാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version