Connect with us

ക്രൈം

ദമ്പതികള്‍ ഒരുമിച്ച് മദ്യം കഴിച്ചു, മദ്യലഹരിയില്‍ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊന്നു

Published

on

ഒരുമിച്ച് മദ്യം കഴിച്ചശേഷം വഴക്കിട്ട ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടി. വഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ഹൈദരാബാദിലെ എസ്.ആര്‍ നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.


എസ്.ആര്‍ നഗറിലെ സര്‍ക്കാര്‍ ചെസ്റ്റ് ഹോസ്പിറ്റലിനു സമീപമുള്ള ടിബി ട്രെയിനിംഗ് സ്ഥാപനത്തിലെ ഡ്രൈവര്‍ ആണ് ഭര്‍ത്താവ് സഞ്ജീവ. ഭാര്യ റാണിയാണ് മരിച്ചത്. മദ്യം കഴിച്ച ശേഷം ഇവര്‍ പരസ്പരം കുറ്റപ്പെടുത്തി സംസാരിച്ചു. ഇതിനിടെ സഞ്ജീവ ഭാര്യയെ മര്‍ദ്ദിക്കുകയും അടുക്കളയില്‍ ചെന്ന് കത്തി എടുത്തുകൊണ്ടുവന്ന് ഭാര്യയുടെ വയറ്റില്‍ കുത്തുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ മദ്യലഹരി ഇറങ്ങിപ്പോള്‍ സഞ്ജീവ തന്നെയാണ് ഈ വിവരം വീട്ടുകാരെ അറിയിച്ചത്.

രണ്ടു ദിവസം മുന്‍പ് ഇവരുടെ രണ്ട് പെണ്‍മക്കളില്‍ ഒരാളും മകനും ആര്‍.സി പുരത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു. ‘അമ്മ ഉറക്കത്തില്‍ നിന്ന് ഉണരുന്നില്ലെന്നാണ്’ സഞ്ജീവ മകനെ വിളിച്ചുപറഞ്ഞത്. മകനും മറ്റ് ബന്ധുക്കളും എത്തിയപ്പോഴാണ് റാണി കൊല്ലപ്പെട്ടതാണെന്ന് മനസ്സിലായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version