Connect with us

കേരളം

കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസ്; നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

Published

on

Screenshot 2023 12 26 161206

പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിനായി യുവാക്കൾ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെയാണ് കണ്ണനൂർ ജംഗ്ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് , റെനിൽ, അമൽ, സുജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്. ‌പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ റിക്ഷ തൊഴിലാളി 5000 രൂപ പലിശയ്‌ക്കെടുത്തിരുന്നു. അതിൽ രണ്ടുമൂന്ന് അടവ് തെറ്റിയതിനെ തുടർന്ന് ഇന്നലെ രാത്രി അയാളെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. പ്രശ്‌നം അവസാനിപ്പിക്കാൻ വേണ്ടി ഇടപെടുകയും അത് പരിഹരിക്കാനുള്ള വഴികൾ പറയുകയും ചെയ്തതാണ് പ്രവർത്തകർ. എന്നാൽ രാവിലെ ഓഫീസിലിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version