Connect with us

കേരളം

സംസ്ഥാന കോൺ​ഗ്രസിലെ പൊട്ടിത്തെറിക്ക് താത്കാലിക ആശ്വാസം പുനസംഘടന വീണ്ടും നീണ്ടേക്കും

Published

on

സംസ്ഥാന കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറിക്ക് താല്‍കാലിക ശമനം. കേന്ദ്രനേതൃത്വത്തിന്‍റെ ശക്തമായ ഇടപെടലാണ് കേരളത്തിലെ പ്രശ്നങ്ങളെ ലഘൂകരിച്ചത്. അതേസമയം പുനസഘടനയ്ക്കുള്ള സ്ക്രീനിങ് കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെ എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. റായ്പൂര്‍ പ്ലീനറിക്കിടെയാണ് കേരളത്തിലെ നേതാക്കളുടെ തമ്മിലടി തുടങ്ങിയത്. കെപിസിസി നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനയും അതേതുടര്‍ന്നുണ്ടായ അച്ചടക്ക നടപടികളും ചേരിതിരിഞ്ഞുള്ള അടിയിലേക്ക് നീണ്ടു.

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് എഐസിസി നേതൃത്വം ഇടപെട്ടത്. പ്രശ്നപരിഹാരത്തിന് സംഘടനാ ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയതോടെ ഇടഞ്ഞുനിന്ന നേതാക്കളെല്ലാം വഴങ്ങി. പുനസംഘടനയോട് നിസഹരിക്കുമെന്ന് തോന്നിച്ചയിടത്തു നിന്ന് ഗ്രൂപ്പ് നേതാക്കളും മടങ്ങി. പാര്‍ട്ടി പുനസംഘടന ഉള്‍പ്പടെ എല്ലാം ഭംഗിയായി നടക്കുന്നുവെന്നാണ് ഇന്ന് എംകെ രാഘവന്‍റെ പ്രതികരണം

പ്രശ്നങ്ങളില്ലെന്ന് പറയുമ്പോഴും പുതുതായി രൂപീകരിക്കുന്ന സ്ക്രീനിങ് കമ്മിറ്റിയില്‍ ആരൊക്കെയെന്നതില്‍ ആശയക്കുഴപ്പമുണ്ട്. ഡിസിസി ഭാരവാഹികളെ തീരുമാനിക്കാനുള്ള പട്ടിക ജില്ലാതല സമിതികള്‍ പൂര്‍ണമായും നല്‍കിയിട്ടില്ല. നല്‍കിയവരാകട്ടെ 35 ഭാരവാഹികള്‍ വേണ്ടിടത്ത് അമ്പതിലേറെപ്പേരുടെ ലിസ്റ്റാണ് നല്‍കിയത്. ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒന്നുമുതല്‍ അഞ്ചുവരെ പേരുകളുമുണ്ട്. ഈ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുകയാണ് സ്ക്രീനിങ് കമ്മിറ്റിയുടെ ചുമതല. അതേസമയം വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാംവാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി നേതാക്കളെല്ലാം തിരക്കിലായതിനാല്‍ പുനസംഘടന വീണ്ടും നീണ്ടേക്കും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version