തിരുവനന്തപുരം വര്‍ക്കലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നുണ്ടായ അപകടത്തില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടടുത്തായിരുന്നു അപകടം. ഫ്ളോട്ടിങ്...
75 കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയ എ.സി.പിക്കെതിരെ കേസെടുത്ത് കോടതി. കഴക്കൂട്ടം എ.സി.പി ഡി.കെ പൃഥ്വിരാജിനെതിരെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 75 വയസുകാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി. 2016 ലാണ് പരാതിക്ക് ആസ്പദമായ...
തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്ത് യുവാവിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതൽ നിശബ്ദ (സൈലന്റ്) വിമാനത്താവളം. അനൗൺസ്മെന്റുകൾ പരമാവധി കുറച്ച് യാത്രക്കാരുടെ വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം സ്ക്രീനുകളിൽ ലഭ്യമാക്കും. ബോർഡിങ് ഗേറ്റ് മാറ്റം,...
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഓരോ തസ്തിക വീതവും 2 സീനിയര്‍...
കേരളത്തില്‍ ബീച്ച് ടൂറിസത്തിന് വലിയ സാധ്യതയാണുള്ളതെന്നും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ ജില്ലകളില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം...
വെള്ളറടയില്‍ വിമുക്ത സൈനികന്റെ വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവര്‍ന്നതായി പരാതി. അതിര്‍ത്തി പ്രദേശമായ കാനത്ത്കോണം റോഡരികത്ത് വീട്ടില്‍ വിമുക്ത സൈനികന് ഗോപിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഗോപിയും കുടുംബവും സമീപത്ത് താമസിക്കുന്ന...
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ പുലര്‍ച്ചയോടെ കണ്ടെത്തി. സ്കൂളിലേക്ക് പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായതായി പരാതി ലഭിച്ചത്. വട്ടപ്പാറ സ്കൂളിലെ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് (13), ആദിത്യന് (13), രഞ്ജിത്ത്...
തിരുവനന്തപുരം നഗരത്തില്‍ മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുന്ന പ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേന കൈക്കൊണ്ടത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി...
ധനുവച്ചപുരം കോളജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ നാല് എബിവിപി വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ആരോമൽ കൃഷ്ണൻ, ഗോപീകൃഷ്ണൻ, പ്രണവ്, വിവേക് കൃഷ്ണൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോളജിലെ ആന്റി റാഗിങ് കമ്മിറ്റി...
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെയ്ക്കും. തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണമെന്ന് വിമാനത്താവള...
തിരുവനന്തപുരം നഗരത്തിൽ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ്...
നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും...
അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴകണക്കിലെടുത്ത് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 3.73 ലക്ഷം പേരാണ് ഓഗസ്റ്റിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റിൽ 2.95 ലക്ഷം പേരാണ് യാത്ര ചെയ്തത്. 26 ശതമാനം ആണ്...
തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. അതേസമയം നിപ...
തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ‘ഗാന്ധി പാര്‍ക്കി’ന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും പാര്‍ക്കിന്റെ...
മുംബൈയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർലൈൻസിന്റെ പുതിയ സർവീസ് സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ തുടങ്ങും. ഈ സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ സർവീസ് ആണിത്. ഇതോടെ തിരുവനന്തപുരം-മുംബൈ...
കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായ രീതിയില്‍ യാത്ര. സംഭവം വിവാദമാകുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ...
തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കടയ്ക്കൽ സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരാണ് മരിച്ചത്. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പള്ളിക്കൽ...
ആന്ധ്രപ്രദേശിൽനിന്ന് വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തി വിമാനത്തിൽത്തന്നെ മടങ്ങുന്ന കള്ളൻ സമ്പതി ഉമ പ്രസാദ് (32) പിടിയിൽ. ഏറെ നാളായി പൊലീസിനെ വലയ്ക്കുന്ന പ്രതിയെ, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. ആന്ധ്രയിലെ ഖമ്മം സ്വദേശിയാണ് ഉമ...
സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മഴയ്ക്കൊപ്പം പകര്‍ച്ചപ്പനി പടരുന്നത് ആശങ്കയുണ്ടാക്കുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട്...
പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ലഹരി നൽകിയ മർദ്ദിച്ചുവെന്ന് പരാതി. വർക്കല സ്വദേശി വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മൂന്ന് യുവാക്കള്‍ക്കെതിരെ വർക്കല പൊലീസ് കേസെടുത്തു. വർക്കല സ്വദേശികളായയ ഷിജു, തമീം, സജീർഖാൻ എന്നിവർ ചേർന്ന്...
തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തമ്പാനൂരിൽ വഴിയാത്രക്കാരിയായ ഗർഭിണിയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി. ഇന്ന് ഉച്ചക്കാണ് സംഭവം. പിന്തുടർന്ന് സ്പർശിച്ചുവെന്നാണ് പരാതി. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു...
തിരുവനന്തപുരം മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. അതിക്രമത്തിനിടെ...
അരുവിക്കരയിൽ പീഡന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനില്‍ നിന്ന് യുവതി നേരിട്ടത് കൊടും പീഡനം. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് വര്‍ഷമാണ് പൊലീസുകാരന് യുവതിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പൊലീസുകാരന്...
നിരന്തരമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി കല്ലാറിൽ സ്ഥിരം സുരക്ഷാ സംവിധാനങ്ങളുമായി സുരക്ഷിത ടൂറിസം പദ്ധതി. ജി. സ്റ്റീഫൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 14 അപകട കയങ്ങൾ നിരോധിക പ്രദേശമായി പ്രഖ്യാപിക്കും....
വടക്കാഞ്ചേരി ബസ് അപകടം ചർച്ചയാകുന്നതിനിടെ തലസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ്സ് അപകടം. സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍...
ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തി കുഴിയിലാണ് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇരുവർക്കും മൂന്നര വയസുള്ള മകളുണ്ട്....
തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച ദാരുണ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പടുത്തിയത്. പ്രതികൾ രണ്ടുപേരും വ്യാപാരികളാണ്. അമിത...
തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകൾ കൂടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന്...
ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്. ഫയർഫോഴ്സ് എത്തിയാണ് സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തത്....
തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത് 800 കിലോ അഴുകിയ മത്സ്യം പിടികൂടി. ഒരു മാസം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാല്‍ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്....
നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തൂർ സ്വദേശിയായ പ്രിയ തന്റെ മകൾക്ക് നൽകാനായി...
കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോർട്ട്. രണ്ടു പേർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ തുടർ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. അതിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് പണം...
രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരമായ ദീന് ദയാല്‍ ഉപദ്ധ്യോയ പഞ്ചായത് സശാക്തീകരണ്‍ അവാര്‍ഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. തുടര്‍ച്ചയായി മൂന്നാം തവണയാണ് തലസ്ഥാന ജില്ലാ പഞ്ചായത്ത് ഈ റിക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്നത്....
കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കവടിയാര്‍ റസിഡന്‍സ് അസോസിയേഷന് വാര്‍ഡിനെ മൈക്രോ കണ്ടെയ്ന്മെന്റ് സോണായും കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ്, വട്ടപ്പാറ ഈസ്റ്റ്, കരയലാത്തുകോണം, പ്ലാത്തറ, വെങ്കോട്, ആറാം കല്ല്, കരകുളം,...
അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ ശാന്തകുമാരി(50) ആണ് കൊല്ലപ്പെട്ടത്. മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ അയല്‍വാസികളായിരുന്ന റഫീഖ, അല്‍...
15-ാം വയസ്സിൽ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ചു. കോവിഡ് വാക്സിനായ കോവിഷീൽഡാണ് കുട്ടികൾക്ക് നൽകിയത്. തിരുവനന്തപുരം ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തെറ്റായി വാക്സിൻ കുത്തിവച്ചതിനെത്തുടർന്ന് ഇരുവരും...
തിരുവനന്തപുരത്ത് പൊലീസിന് നേരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം. കിള്ളിപ്പാലത്താണ് സംഭവം നടന്നത്. പൊലീസിന് നേരെ സംഘം ബോംബെറിഞ്ഞു. കിള്ളി ടവേഴ്സ് ലോഡ്ജില്‍ പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെയാണ് ആക്രമണം നടത്തിയത്. രണ്ടുപേരെ പൊലീസ് പിടികൂടി. രണ്ടുപേര്‍...
കോവിഡിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലുള്ള 113 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന...
തിരുവനന്തപുരം നഗരൂരിൽ രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40),...
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ ഹർഷാദിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ. കുടുംബ പ്രശ്നങ്ങളാണ് ഹർഷദിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. ഹർഷാദ് മനപ്പൂർവ്വം പാമ്പിനെക്കൊണ്ട് തന്നെ കടിപ്പിച്ച് മരണം വരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഹർഷാദിന്റെ മാതാപിതാക്കൾ പറയുന്നു. ഭാര്യയുമായി...
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല് തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയുമാകെ ജയിലിലടച്ച് കോടതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്, അനുജന് റിജോ, അച്ഛന് സി രാജന്, അമ്മ വസന്ത രാജന് എന്നിവര്‍ക്ക് നെടുമ്മങ്ങാട്...
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ ജില്ലയെ എ, ബി, സി, ഡി മേഖലകളായി തിരിച്ചാണു നിയന്ത്രണങ്ങള്‍. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവ പ്രാബല്യത്തില്‍വരും. തിരുവനന്തപുരം...
ചെലവുകുറയ്ക്കലിന്റെ ഭാഗമായി ആകാശവാണിയുടെ പേരും രൂപവും മാറ്റുന്നു. വാര്‍ത്തകള്‍ക്കും സംഗീതപരിപാടികള്‍ക്കുമായി സംസ്ഥാനത്ത് ഓരോ സ്വതന്ത്ര സ്റ്റേഷന് മാത്രമാണുണ്ടാവുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്തദിവസംതന്നെയുണ്ടാകും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആകാശവാണി മലയാളം എന്ന പേരിലുള്ള സ്റ്റേഷനില്‍നിന്ന് മാത്രമാണ് വാര്‍ത്തകള്‍ പ്രക്ഷേപണംചെയ്യുക....
തിരുവനന്തപുരം വെമ്പായത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്. വെമ്പയം തേവലക്കാട്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാകും മണ്ഡലകാലത്ത് ദര്‍ശനം. തിരുപ്പതി മാതൃകയില്‍...